റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഒരു പ്രധാനമന്ത്രി ഒരു ക്രിക്കറ്റ് ക്യാപ്റ്റന് എഴുതിയ കത്ത്; ധോണിക്കുള്ള നരേന്ദ്രമോദിയുടെ കത്ത് ചർച്ചയാകുന്നു.

August 20, 2020 - 9:53 pm

ന്യൂഡൽഹി: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ എംഎസ് ധോണിയ്ക്ക് ആശംസകളറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കത്തിലൂടെയാണ് പ്രധാനമന്ത്രി ധോണിയ്ക്ക് ആശംസകളർപ്പിച്ചത്. ഇന്ത്യൻ ക്രിക്കറ്റിന് ധോണി നൽകിയ സംഭവാനകളെ പരാമർശിച്ചുകൊണ്ടാണ് പ്രധാനമന്ത്രിയുടെ കത്ത്. ‘പ്രിയ മഹേന്ദ്ര ‘ എന്ന വിശേഷണത്തോടെയാണ് കത്ത് ആരംഭിക്കുന്നത്.

അന്താരാഷ്ട്ര മൽസരങ്ങളിൽ നിന്ന് വിരമിക്കാനുളള ധോണിയുടെ തീരുമാനം 130 കോടി ജനങ്ങളെ നിരാശപ്പെടുത്തിയെന്നും എന്നാൽ കഴിഞ്ഞ ഒന്നരപതിറ്റാണ്ടായി ഇന്ത്യൻ ക്രിക്കറ്റിന് നൽകിയ എല്ലാ സംഭാവനകളെയും അവർ നന്ദിയോടെ മാത്രമേ ഓർക്കുകയുള്ളൂവെന്നും മോദി പറയുന്നു. ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകന്മാരിലൊരാളാണ് നിങ്ങളെന്നും പ്രധാനമന്ത്രി ധോണിയ്ക്കുളള കത്തിൽ പറയുന്നു. ട്വന്‍റി-20 വേൾഡ് കപ്പ് ജയത്തെയും ഏകദിന ലോകകപ്പ് ജയത്തെയുമെല്ലാം പരാമർശിക്കുന്ന കത്തിൽ, ധോണിയുടെ ഫിനിഷിംഗ് മികവിനെയും വിക്കറ്റ് കീപ്പിംഗിനെയും പ്രശംസിക്കുന്നുണ്ട്.. ലോകകപ്പിൽ രാജ്യത്തെ വിജയത്തിലേക്ക് നയിച്ച ധോണിയുടെ ശൈലി തലമുറകളോളം ഓർത്തിരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തെ യുവാക്കൾക്കാകെ ധോണി ഒരു മാതൃകയാണെന്നും അദ്ദേഹം കത്തിൽ പറയുന്നു.

ധോണിയുടെ കുടുംബാംഗങ്ങളോടും സ്നേഹാന്വേഷണം അറിയിച്ചു കൊണ്ടാണ് അദ്ദേഹം കത്ത് അവസാനിപ്പിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *