സിപിഎം ശ്രീകണ്ഠാപുരം ഏരിയാ കമ്മിറ്റി അംഗം കെപി രമണിയെ സിപിഎമ്മില്‍ നിന്നും പുറത്താക്കി

കണ്ണൂര്‍ | സിപിഎം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി കെ ഗോവിന്ദന്റെ ഭാര്യ കെ പി രമണിയെ സിപിഎമ്മില്‍ നിന്നും പുറത്താക്കി. സിപിഎം വിട്ട് കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥിയാണ് ടി കെ ഗോവിന്ദന്‍. യുഡിഎഫ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തതിനാണ് ടി കെ രമണിക്കെതിരെ ഇപ്പോള്‍ സിപിഎം ജില്ലാ നേതൃത്വം നടപടിയെടുത്തിരിക്കുന്നത്.

ടികെ ഗോവിന്ദന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ ഭാര്യ കെപി രമണി പങ്കെടുത്തിരുന്നു

സിപിഎം ശ്രീകണ്ഠാപുരം ഏരിയാ കമ്മിറ്റി അംഗമായിരുന്നു കെപി രമണി. മാർച്ച് 24 ചൊവ്വാഴ്ച ടികെ ഗോവിന്ദന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ ഭാര്യ കെപി രമണി പങ്കെടുത്തിരുന്നു. തളിപ്പറമ്പ് ടൗണ്‍ സ്‌ക്വയറില്‍ നടന്ന യുഡിഎഫ് കണ്‍വെന്‍ഷനില്‍ ഡിസിസി പ്രസിഡന്റ് അഡ്വ: മാര്‍ട്ടിന്‍ ജോര്‍ജ് രമണിയെ മൂവര്‍ണ ഷാള്‍ അണിയിച്ച് സ്വീകരിക്കുകയും ചെയ്തിരുന്നു. മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും മലപ്പട്ടം പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു കെപി രമണി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →