പാലക്കാട്: മലമ്പുഴയിൽ കോൺഗ്രസ്- ബിജെപി ഡീൽ ഉണ്ടെന്ന സിപിഎം ആരോപണം ചിരിച്ചു തള്ളുന്നുവെന്ന് യുഡിഎഫ് സ്ഥാനാർഥി എ. സുരേഷ്. തനിക്ക് വി.എസ്. അച്യുതാനന്ദനെ സ്നേഹിച്ചവരുടെ വോട്ട് ലഭിക്കുമെന്നും സുരേഷ് പറഞ്ഞു. ഏറെക്കാലം വി.എസ്.അച്യുതാനന്ദന്റെ പേഴ്സണൽ സ്റ്റാഫിൽ അംഗമായിരുന്നു സുരേഷ്.
ടി.പി. ചന്ദ്രശേഖരന്റെ ഗതിവന്നാൽ സന്തോഷത്തോടെ സ്വീകരിക്കുമെന്നും സുരേഷ്
പാർട്ടിയിൽ നിന്ന് സുരേഷിനെ പുറത്താക്കിയിട്ട് 11 വർഷത്തോളമായി. സിപിഎം വിട്ടവർക്ക് ടി.പി. ചന്ദ്രശേഖരന്റെ ഗതിവന്നാൽ സന്തോഷത്തോടെ സ്വീകരിക്കുമെന്നും സുരേഷ് വ്യക്തമാക്കി.പടിയടച്ച് പിണ്ഡംവച്ച സിപിഎമ്മിനോട് ഇനിയും അനുഭാവം കാണിക്കേണ്ട കാര്യമില്ലെന്ന് തോന്നിയതോടെയാണ് യുഎഡിഎഫിന്റെ സ്ഥാനാർഥിത്വം സ്വീകരിക്കാൻ തീരുമാനിച്ചതെന്ന് എ.സുരേഷ് നേരത്തെ പറഞ്ഞിരുന്നു.
