കോട്ടയം: കൊടൂരാറ്റിൽ നാട്ടകം ഗസ്റ്റ് ഹൗസിന് സമീപം പുന്നക്കൽ ചുങ്കത്ത് യുവാവ് മുങ്ങി മരിച്ചു. കടുവാക്കുളം സ്വദേശി ഗോപകുമാറാണ് (45) മരിച്ചത്. ഫെബ്രുവരി 12 വ്യാഴാഴ്ച ഉച്ചക്ക് 1.30 ഓടെ ആണ് സംഭവം. ഗോപകുമാറും സുഹൃത്തുക്കളായ നാലുപേരും കൊടൂരാറ്റിൽ നീന്താൻ എത്തിയപ്പോഴായിരുന്നു അപകടം.
സ്കൂബ സംഘം അരമണിക്കൂറോളം നീണ്ട തെരച്ചിലിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്
പുന്നക്കൽ ചുങ്കം ഭാഗത്തുനിന്നും അക്കരയിലേക്ക് അഞ്ചുപേരും നീന്തുകയായിരുന്നു. മടക്ക നിന്തലിൽ ഗോപകുമാർ വെള്ളത്തിൽ മുങ്ങിപ്പോവുകയായിരുന്നു.തുടർന്ന് ഫയർഫോഴ്സ് സ്കൂബ സംഘം സ്ഥലത്തെത്തി അരമണിക്കൂറോളം നീണ്ട തെരച്ചിലിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കോട്ടയം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
