റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പട്ടാപ്പകല്‍ കാട്ടുപന്നി ബേക്കറിയിലേക്കു ഓടിക്കയറി

February 2, 2026 - 8:15 pm

കോഴിക്കോട്: താമരശേരി പട്ടണത്തില്‍ പട്ടാപ്പകല്‍ ബേക്കറിയിലേക്കു കാട്ടുപന്നി ഓടിക്കയറി. ഫെബ്രുവരി 2 തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ദേശീയ പാതയോരത്ത് താമരശേരി പോസ്റ്റ് ഓഫീസിനു സമീപം പ്രവര്‍ത്തിക്കുന്ന ജനതാ ബേക്കറിയിലേക്കാണ് കാട്ടുപന്നി ഓടിക്കയറിയത്.കടയിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന സ്ത്രീകള്‍ അടക്കമുള്ളവര്‍ പരിഭ്രാന്തരായി ഓടി. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസം കൂത്തുപറമ്പിൽ വിരണ്ടോടിയ കാട്ടുപോത്ത് ബൈക്ക് ഷോറൂമിൽ പാഞ്ഞുകയറി നാശനഷ്ടങ്ങൾ സൃഷ്ടിച്ചിരുന്നു.

കഴിഞ്ഞ ദിവസം കൂത്തുപറമ്പ് പുറക്കളത്ത് ജനവാസ മേഖലയിൽ വിരണ്ടോടിയ കാട്ടുപോത്ത് ബൈക്ക് ഷോറൂമിൽ പാഞ്ഞുകയറി നാശനഷ്ടങ്ങൾ സൃഷ്ടിച്ചിരുന്നു. അവധി ദിനം മൂലം അടഞ്ഞു കിടന്ന ഹീറോ ഹോണ്ട ബൈക്ക് ഷോറൂമിലേക്കാണ് കാട്ടുപോത്ത് ഗ്ലാസ് തകർത്തു കയറിയത്.ആക്രമണത്തിൽ ഷോറൂമിന് മുന്നിലെ വലിയ ഗ്ലാസ് പൂർണമായും തകർന്നു. ഷോറൂമിനകത്തെ ഫർണിച്ചറുകളും തകർത്തു. ശബ്ദം കേട്ട് സമീപത്തുണ്ടായിരുന്ന ആളുകൾ ഓടിയെത്തി ബഹളം വച്ചതോടെയാണ് കാട്ടുപോത്ത് അവിടെനിന്ന് ഓടിപ്പോയത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *