
വൈകിയെങ്കിലും ഒടുവിൽ വഴിതെളിഞ്ഞു, മൂന്നുമാസത്തിലേറെയായി അടിവാരത്ത് നിർത്തിയിട്ടിരുന്ന ട്രെയിലറുകൾ ചുരംകടന്നു
താമരശ്ശേരി: മുന്നിലും പിറകിലുമായി മൂന്ന് ക്രെയ്നുകൾ, ഐ.സി.യു. സംവിധാനമുള്ള ആംബുലൻസുകൾ, മുക്കം അഗ്നിരക്ഷാസേനയുടെ ഒരു ഫയർടെൻഡർ, ഫോക്കസ് ലൈറ്റുകൾ ഇരുവശങ്ങളിലും ഘടിപ്പിച്ച ഗുഡ്സ് ഓട്ടോ, ജനറേറ്റർ വഹിച്ചുള്ള പിക്കപ്പ് വാൻ, പോലീസ്-ആർ.ടി.ഒ.-ഫോറസ്റ്റ്-പി.ഡബ്ല്യു.ഡി. അധികൃതരുടെ വാഹനങ്ങൾ, ചുരം സംരക്ഷണസമിതി പ്രവർത്തകർ, നാട്ടുകാർ എന്നിവരുടെ …