ചൈ​​​​ന​​​​യി​​​​ൽ ജ​​​​ന​​​​ന​​​​നി​​​​ര​​​​ക്കി​​​​ൽ വൻ ഇ​​​​ടി​​​​വ്

​​​​യ്ജിം​​​​ഗ്: 2025ൽ ​​​​ചൈ​​​​ന​​​​യി​​​​ലെ ജ​​​​ന​​​​ന​​​​നി​​​​ര​​​​ക്കി​​​​ൽ റി​​​​ക്കാ​​​​ർ​​​​ഡ് ഇ​​​​ടി​​​​വ് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി. ജ​​​​ന​​​​സം​​​​ഖ്യ വ​​​​ർ​​​​ധി​​​​പ്പി​​​​ക്കാ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ പ​​​​ല പ​​​​ദ്ധ​​​​തി​​​​ക​​​​ളും ആ​​​​വി​​​​ഷ്ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​ണ് ഇ​​​​ടി​​​​വു​​​​ണ്ടാ​​​​യ​​​​ത്. ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം ജ​​​​ന​​​​ന​​​​നി​​​​ര​​​​ക്ക് ആ​​​​യി​​​​ര​​​​ത്തി​​​​ന് 5.6 ആ​​​​ണ്. മ​​​​ര​​​​ണ​​​​നി​​​​ര​​​​ക്ക് ആ​​​​ക​​​​ട്ടെ, 8.04 ആ​​​​ണ്. 1949ൽ ​​​​ക​​​​മ്യൂ​​​​ണി​​​​സ്റ്റ് പാ​​​​ർ​​​​ട്ടി അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലെ​​​​ത്തി​​​​യ​​​​ശേ​​​​ഷ​​​​മു​​​​ള്ള ഏ​​​​റ്റ​​​​വും കു​​​​റ​​​​ഞ്ഞ ജ​​​​ന​​​​ന​​​​നി​​​​ര​​​​ക്കാ​​​​ണ് ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ർ​​​​ഷ​​​​മു​​​​ണ്ടാ​​​​യ​​​​ത്. മ​​​​ര​​​​ണ​​​​നി​​​​ര​​​​ക്കാ​​​​ക​​​​ട്ടെ, 1968നു​​​​ശേ​​​​ഷ​​​​മു​​​​ള്ള ഏ​​​​റ്റ​​​​വും ഉ​​​​യ​​​​ർ​​​​ന്ന നി​​​​ല​​​​യി​​​​ലും.

​ദ​​​​മ്പതി​​​​മാ​​​​ർ​​​​ക്ക് മൂ​​​​ന്നു കു​​​​ട്ടി​​​​ക​​​​ൾ വ​​​​രെ ആ​​​​കാ​​​​മെ​​​​ന്ന് 2021ൽ​​​സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ത്ത​​​​ര​​​​വി​​​​റ​​​​ക്കിയിരുന്നു.

തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ നാ​​​​ലാം വ​​​​ർ​​​​ഷ​​​​മാ​​​​ണ് ചൈ​​​​ന​​​​യി​​​​ൽ ജ​​​​ന​​​​ന​​​​നി​​​​ര​​​​ക്കി​​​​ൽ ഇ​​​​ടി​​​​വു​​​​ണ്ടാ​​​​കു​​​​ന്ന​​​​ത്. 2025ൽ ​​​​ജ​​​​ന​​​​സം​​​​ഖ്യ 33.9 ല​​​​ക്ഷം കു​​​​റ​​​​ഞ്ഞ് 140 കോ​​​​ടി​​​​യി​​​​ലെ​​​​ത്തി. ജ​​​​ന​​​​ന​​​​നി​​​​ര​​​​ക്ക് താ​​​​ഴ്ന്നുതു​​​​ട​​​​ങ്ങി​​​​യ​​​​തോ​​​​ടെ 2016ൽ ​​​​ചൈ​​​​ന ഒ​​​​റ്റ​​​​ക്കു​​​​ട്ടി ന​​​​യം തി​​​​രു​​​​ത്തി ര​​​​ണ്ടു കു​​​​ട്ടി​​​​ക​​​​ൾ എ​​​​ന്നാ​​​​ക്കി​​​​യി​​​​രു​​​​ന്നു. അ​​​​തി​​​​നു​​​​ശേ​​​​ഷ​​​​വും ജ​​​​ന​​​​ന​​​​നി​​​​ര​​​​ക്ക് ഉ​​​​യ​​​​രാ​​​​ത്ത​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ​ദ​​​​മ്പതി​​​​മാ​​​​ർ​​​​ക്ക് മൂ​​​​ന്നു കു​​​​ട്ടി​​​​ക​​​​ൾ വ​​​​രെ ആ​​​​കാ​​​​മെ​​​​ന്ന് 2021ൽ​​​സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ത്ത​​​​ര​​​​വി​​​​റ​​​​ക്കി.

സിം​​​​ഗ​​​​പ്പൂ​​​​ർ, താ​​​​യ്‌​​​​വാ​​​​ൻ, ദ​​​​ക്ഷി​​​​ണകൊ​​​​റി​​​​യ തു​​​​ട​​​​ങ്ങി​​​​യ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലും ജ​​​​ന​​​​ന​​​​നി​​​​ര​​​​ക്കി​​​​ൽ വ​​​​ലി​​​​യ ഇ​​​​ടി​​​​വാ​​​​ണു​​​​ള്ള​​​​ത്

ജ​​​​ന​​​​സം​​​​ഖ്യ ഈ ​​​​നി​​​​ല​​​​യി​​​​ൽ താ​​​​ഴ്ന്നാ​​​​ൽ 2100 ആ​​​​കു​​​​മ്പോ​​​​ഴേ​​​​ക്കും ഇ​​​​പ്പോ​​​​ഴ​​​​ത്തേ​​​​തി​​​​ന്‍റെ പ​​​​കു​​​​തി ജ​​​​ന​​​​ങ്ങ​​​​ളേ ചൈ​​​​ന​​​​യി​​​​ലു​​​​ണ്ടാ​​​​കൂ എ​​​​ന്നാ​​​​ണു ക​​​​ണ​​​​ക്കാ​​​​ക്കു​​​​ന്ന​​​​ത്. മേ​​​​ഖ​​​​ല​​​​യി​​​​ലെ അ​​​​യ​​​​ൽ​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളാ​​​​യ സിം​​​​ഗ​​​​പ്പൂ​​​​ർ, താ​​​​യ്‌​​​​വാ​​​​ൻ, ദ​​​​ക്ഷി​​​​ണകൊ​​​​റി​​​​യ തു​​​​ട​​​​ങ്ങി​​​​യ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലും ജ​​​​ന​​​​ന​​​​നി​​​​ര​​​​ക്കി​​​​ൽ വ​​​​ലി​​​​യ ഇ​​​​ടി​​​​വാ​​​​ണു​​​​ള്ള​​​​ത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →