പിഎസ്.സി യില്‍ ജോലി വാഗ്‌ദാനം ചെയ്‌ത്‌ നാല്‌ ലക്ഷം തട്ടി

തിരുവന്തപുരം: എസ്‌.സിയില്‍ ജോലി വാഗ്‌ദാനം ചെയ്‌ത്‌ നാലുലക്ഷം രൂപ തട്ടിയെടുത്ത്‌ ഭരണകക്ഷിയിലെ യുവ നേതാവ്‌. അതും മുദ്രപത്രത്തില്‍ കരാര്‍ വച്ച്. പണം വാങ്ങിയതാവട്ടെ ബാങ്ക്‌ അക്കൗണ്ടിലൂടെ. പണം കൈമാറ്റം ഇങ്ങനെ. 2019 ജൂണ്‍ 15ന്‌ അഡ്വാന്‍സായി മൂന്നുലക്ഷം രൂപ തൃപ്പൂണിത്തുറയിലെ ബാങ്കില്‍ നിന്ന്‌ ചങ്ങനാശേരിയിലെ ബാങ്ക്‌ അക്കൗണ്ടിലേക്ക്. ബാക്കി തുക ഒരു ലക്ഷം 2020 ജനുവരി 21 ന്‌ ഇതേ അക്കൗണ്ടിലൂടെ വീണ്ടും ചങ്ങനാശേരിയിലേക്ക്‌
നാലുമാസം കൊണ്ട്‌ ജോലി തരപ്പെടുത്താമെന്നായിരുന്നു വാഗ്ദാനം. കേരളാ കോണ്‍ഗ്രസ്‌ സ്‌കറിയാ തോമസ്‌ വിഭാഗത്തിന്‍റെ യുവജനവിഭാഗം സംസ്ഥാന പ്രസിഡന്‍റ് ‌ രാജീവ്‌ ജോസഫാണ്‌ മുദ്രപത്രത്തില്‍ കരാര്‍വച്ച്‌ പിഎസ്‌ സി ജോലി വാഗ്‌ദാനം ചെയ്‌ത്‌ പണം വാങ്ങിയത്‌.

പറഞ്ഞ സമയത്തിനുളളില്‍ ജോലി ലഭിക്കാതെ വന്നതോടെ കരാറുകാരന്‍ പാര്‍ട്ടിയില്‍ പരാതിപ്പെടുകയായിരുന്നു. പാര്‍ട്ടിക്കും മുന്നണിക്കും നാണക്കേടുണ്ടാകുമെന്നായപ്പോള്‍ ഒതുക്കി തീര്‍ക്കാനുളള ശ്രമത്തിന്‍റെ ഭാഗമായിരുന്നു മുദ്രപത്രത്തിലെ കരാര്‍. സമാനമായ രീതിയില്‍ പണം പറ്റിയ ഇടപാടുകള്‍ വേറെയും നടന്നിട്ടുണ്ടെന്ന്‌ മനസിലാക്കിയ പാര്‍ട്ടി പരാതികള്‍ പുറത്തുവരും മുമ്പെ എല്ലാം പരിഹരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്‌.

പിഎസ്.സി അംഗങ്ങളുടെ ഒഴിവുളള സ്ഥാനങ്ങളിലൊന്ന്‌ പാര്ട്ടി‍ക്ക്‌ ലഭിക്കുമെന്ന പ്രതീക്ഷ പാര്‍ട്ടിയിലും മുന്നണിയിലും ശക്തമായ അവസരത്തിലാണ്‌ ഈ പണപ്പിരിവ്‌ നടന്നെതെന്നുളളത്‌ ഏറെ ശ്രദ്ധേയമാണ്

Share
അഭിപ്രായം എഴുതാം