റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇഎസ്‌ഐ ആശുപത്രികളില്‍ മരുന്നുക്ഷാമം. മരുന്നുകള്‍ ലഭിക്കുന്നത്‌ ഇപ്പോഴും പഴയ പറ്റേണില്‍

August 16, 2020 - 10:46 pm

കോട്ടയം: ഈഎസ്‌ഐ ആശുപത്രികളില്‍ ജീവന്‍രക്ഷാ- ജീവിത ശൈലീ രോഗങ്ങള്‍ക്കുളള മരുന്നുകള്‍ക്ക്‌ ക്ഷാമം അനുഭപ്പെടുന്നതായി തൊഴിലാളികള്‍. കോട്ടയത്തെ ഇഎസ്‌ ഐ ആശുപത്രിയില്‍ 19000 തൊഴിലാളികളാണ്‌ രജിസ്റ്റര്‍ ചെയ്‌തിട്ടുളളത്‌. പക്ഷെ രണ്ടുവര്‍ഷം മുമ്പുണ്ടായിരുന്ന 15000 പേരുടെ കണക്കിലാണ്‌ ഇപ്പോഴും മരുന്നുകള്‍ സപ്ലൈ ചെയ്യുന്നത്‌.

ആറുമാസത്തെ ഇടവേളകളില്‍ ആശുപത്രിയില്‍ മരുന്ന്‌ എത്തിച്ചു നല്‍കിയിരുന്നെങ്കിലും ഇപ്പോള്‍ ഒരുവര്‍ഷത്തിലേറെയായി മരുന്നുകള്‍ എത്തുന്നില്ലെന്നാണ്‌ അറിയുന്നത്‌. ജീവിതശൈലീ രോഗങ്ങള്‍ക്കുളള മരുന്നുകള്‍ക്കായി ഇഎസ്‌ ഐ ആശുപത്രികളെ ആശ്രയിക്കുന്നവര്‍ നിരവധി പേരാണ്‌. പുറത്തേക്ക്‌ മരുന്നുകള്‍ കുറിച്ചു നല്‍കുകയാണ്‌ ഇപ്പോള്‍ ഡോക്ടര്‍മാര്‍ ചെയ്യുന്നത്‌. മരുന്ന്‌ വാങ്ങിയ ശേഷം ബില്‍ നല്‍കിയാല്‍ പണം തിരികെ ലഭിക്കും. പക്ഷെ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന്‌ പണം നല്‍കി മരുന്നുവാങ്ങാന്‍ നിവര്‍ത്തിയില്ലാത്തവരാണ്‌ നിരവധി പേരും . ആശുപത്രിയില്‍ മരുന്നെത്തിക്കുന്നതിനുളള അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നാണ്‌ തൊഴിലാളികളുടെ ആവശ്യം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *