റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

‘വാതുക്കല്‍ വെള്ളരിപ്രാവ്’ മനോഹരമായ ചുവടുമായി ജയസൂര്യയുടെ മകൾ വേദ

August 16, 2020 - 9:39 pm

കൊച്ചി: ‘വാതുക്കല്‍ വെള്ളരിപ്രാവ്’. സൂഫിയും സുജാതയും എന്ന സിനിമയിലെ ഹിറ്റ് ഗാനത്തിനൊപ്പം ചുവടുവെച്ച് ജയസൂര്യയുടെ മകൾ വേദ.

ആകർഷണീയമായ ചുവടുകളുമായി ഇളം വയലറ്റ് നിറത്തിലുള്ള വസ്ത്രം ധരിച്ച് പാട്ടിനോട് ചേർന്നുള്ള മുദ്രകളുമായാണ് വേദയുടെ പ്രകടനം. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോ മിനുട്ടുകൾക്കകം തന്നെ ജയസൂര്യയുടെ ആരാധകർ ഏറ്റെടുത്തു.

വേദയ്ക്ക് ആശംസകളുമായി സിനിമാതാരങ്ങളും ആരാധകരും രംഗത്തെത്തി. അച്ഛനെയും ചേട്ടനെയും പോലെ അഭിനയിത്തിലേക്ക് വരുമോ എന്നും ചിലര്‍ ചോദിച്ചു.

ജയസൂര്യയുടെ മകന്‍ അദ്വൈത് ‘തൃശൂര്‍ പൂരം’ എന്ന സിനിമയില്‍ ജയസൂര്യയുടെ കുട്ടിക്കാലം അവതരിപ്പിച്ച് എത്തിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *