റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച കൊലക്കേസ് പ്രതിയെ പോലീസ് വെടിവെച്ച്‌ കീഴ്‌പ്പെടുത്തി

August 25, 2025 - 7:08 am

ലക്നോ: തെളിവെടുപ്പിനിടെ പോലീസിന്‍റെ തോക്ക് തട്ടിയെടുത്ത് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച കൊലക്കേസ് പ്രതിയെ പോലീസ് വെടിവെച്ച്‌ കീഴ്‌പ്പെടുത്തി. സ്ത്രീധനത്തിന്‍റെ പേരില്‍ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ വിപിൻ ഭാട്ടിയെയാണ് വെടിവച്ചിട്ടത്. കീഴടങ്ങാൻ പോലീസ് ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ വഴങ്ങിയില്ല. പിന്നീട് പോലീസ് പ്രതിയെ വെടിവച്ച്‌ വീഴ്ത്തുകയായിരുന്നു. കാലിനു വെടിയേറ്റ വിപിൻ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിലാണ് ഇയാള്‍ അറസ്റ്റിലായത്.

സ്ത്രീധനത്തിന്‍റെ പേരില്‍ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിലാണ് ഇയാള്‍ അറസ്റ്റിലായത്. തീകൊളുത്താൻ ഉപയോഗിച്ച ദ്രാവകം കണ്ടെത്താനാണ് പ്രതിയെ പോലീസ് ഇയാളുടെ വീട്ടിലെത്തിച്ചത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *