റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണ് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ടാറ്റ ഗ്രൂപ്പ് ഒരു കോടി രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു

June 12, 2025 - 9:33 pm

അഹമ്മദാബാദ് | അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണ് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ടാറ്റ ഗ്രൂപ്പ് ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ വീതമാണ് ധനസഹായം നല്‍കുക. പരുക്കേറ്റവരുടെ ചികിത്സാ ചെലവ് വഹിക്കുമെന്നും അപകടത്തെ തുടര്‍ന്ന് തകര്‍ന്ന മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ കെട്ടിടം പുനര്‍നിര്‍മിക്കുമെന്നും കമ്പനി വ്യക്തമാക്കി..

ഗാന്ധിനഗര്‍ ഫോറന്‍സിക് ലാബിൽഡി എന്‍ എ പരിശോധന .

വിമാന അപകടത്തില്‍ മരിച്ചവരെ കണ്ടെത്താനായി ഡി എന്‍ എ സാമ്പിളുകള്‍ ശേഖരിക്കാന്‍ തുടങ്ങി. മൃതദേഹങ്ങള്‍ കൈമാറുന്നതിന്റെ ഭാഗമായാണ് തീരുമാനം. ബി ജെ മെഡിക്കല്‍ കോളജിലെ കസോതി ഭവനിലാണ് രക്ത സാമ്പിള്‍ ശേഖരണ നടപടികള്‍ തുടങ്ങിയത്. ഗുജറാത്തിലെ ഗാന്ധിനഗര്‍ ഫോറന്‍സിക് ലാബിലാണ് ഡി എന്‍ എ പരിശോധന നടത്തുക.

ജീവനക്കാരും സമീപത്തുള്ളവരുമുള്‍പ്പെടെ 246 പേരാണ് മരിച്ചത്..

ഝൂൺ 12 ന് ഉച്ചക്കാണ് രാജ്യത്തെ നടുക്കിയ വിമാന ദുരന്തമുണ്ടായത്. അഹ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന എയര്‍ ഇന്ത്യയുടെ യാത്രാ വിമാനം ഉടന്‍ വീഴുകയായിരുന്നു. ജീവനക്കാരും സമീപത്തുള്ളവരുമുള്‍പ്പെടെ 246 പേരാണ് മരിച്ചത്. 242 പേരുമായി പുറപ്പെട്ട വിമാനമാണ് വീണത്. ഇതില്‍ ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഹോസ്റ്റല്‍ കെട്ടിടത്തില്‍ വിമാനമിടിച്ച് അഞ്ച് വിദ്യാര്‍ഥികളും മരിച്ചിരുന്നു. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *