തിരുവനന്തപുരം : കെഎസ്ആർടിസി ബസും കാറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രികരായ നാല് പേർക്ക് പരിക്കേറ്റു. അപകടത്തിൽ കാറിന്റെ മുൻവശം തകർന്നതായി റിപ്പോർട്ടുണ്ട്. മാർച്ച് 22, ശനിയാഴ്ച വൈകുന്നേരം 4:30ന് തിരുവനന്തപുരം, എംസി റോഡിലെ പിരപ്പൻകോടിന് സമീപം പാലവിള എന്ന സ്ഥലത്ത് വച്ചാണ് അപകടം സംഭവിച്ചത്
.
ആലുവയിൽ നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന ഒരു സൂപ്പർഫാസ്റ്റ് കെഎസ്ആർടിസി ബസും തിരുവനന്തപുരത്തുനിന്ന് വെഞ്ഞാറമൂട് ഭാഗത്തേക്ക് വരികയായിരുന്ന ഒരു കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.
അുകടത്തിൽ പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി
.അുകടത്തിൽ ഷിനുമാത്യു (45) – കൊല്ലം, റോസമ്മ (62) – പത്തനാപുരം, ലിജു സിനു (41) – പത്തനാപുരം, പാപ്പച്ചൻ (70) – പത്തനാപുരം എന്നിവർക്കാണ ്പരിക്കേറ്റത് . പരിക്കേറ്റവരെ നാട്ടുകാർ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി
