വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള ട്രൂത്ത് സോഷ്യല്‍ എന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അക്കൗണ്ട് ആരംഭിച്ചു.2019-ലെ ‘ഹൗഡി മോദി’ പരിപാടിയില്‍ എടുത്ത ഒരു ചിത്രമാണ് ട്രൂത്ത് സോഷ്യലിലെ മോദിയുടെ ആദ്യ പോസ്റ്റ്. ഫോട്ടോയില്‍ മോദിയും ട്രംപും ഒരുമിച്ച് കൈ ഉയര്‍ത്തി പിടിച്ചിരിക്കുന്നു.
.മോദിയുടെ ആദ്യ പോസ്റ്റ്
“ട്രൂത്ത് സോഷ്യലില്‍ വന്നതില്‍ സന്തോഷമുണ്ട്. വരും ദിവസങ്ങളില്‍ ഇവിടെ അര്‍ത്ഥവത്തായ സംഭാഷണങ്ങളില്‍ ഏര്‍പ്പെടാന്‍ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു.”മോദിയുടെ രണ്ടാമത്തെ പോസ്റ്റ് ലെസ്ക് ഫ്രിഡ്മാനുമായുള്ള പോഡ്കാസ്റ്റ് അഭിമുഖത്തിന്റെ ലിങ്ക് ആയിരുന്നു. മൂന്ന് മണിക്കൂറുള്ള ഈ പോഡ്കാസ്റ്റ് ലിങ്ക് ട്രംപും തന്റെ ട്രൂത്ത് സോഷ്യല്‍ അക്കൗണ്ടില്‍ പങ്കുവെച്ചിരുന്നു.”എന്റെ സുഹൃത്ത് പ്രസിഡന്റ് ട്രംപിന് നന്ദി” എന്ന് കുറിച്ച് മോദി അതിനോട് പ്രതികരിച്ചു
