സ്‌റ്റോമി 1.2 ലക്ഷം ഡോളര്‍ ട്രംപിന് കോടതിച്ചെലവ് നല്‍കണം

April 6, 2023

ലോസാഞ്ചലസ്: മാനനഷ്ടക്കേസില്‍ തോറ്റതോടെ നീലച്ചിത്രനായിക സ്‌റ്റോമി ഡാനിയല്‍സ്, 1,21,000 ഡോളര്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് നല്‍കാന്‍ കോടതി ഉത്തരവ്. കാലിഫോര്‍ണിയയിലെ യു.എസ്. സര്‍ക്യൂട്ട് കോടതി ആണ് ട്രംപിന് കോടതിച്ചെലവ് നല്‍കാന്‍ ഉത്തരവിട്ടത്. ഇതിനു മുന്‍പും ഡാനിയേല്‍സിനു മാനനഷ്ടക്കേസില്‍ തിരിച്ചടി നേരിട്ടിരുന്നു. …

ഡോണള്‍ഡ് ട്രംപ് വീണ്ടും ട്വിറ്ററില്‍

November 21, 2022

സാന്‍ഫ്രാന്‍സിസ്‌കോ: ഒടുവില്‍ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വീണ്ടും ട്വിറ്ററില്‍. ഉപയോക്താക്കള്‍ക്കിടയില്‍ നടത്തിയ അഭിപ്രായസര്‍വേഫലത്തിന് അനുസൃതമായാണു തീരുമാനമെന്നു ട്വിറ്ററിന്റെ പുതിയ ഉടമ ഇലോണ്‍ മസ്‌ക് അറിയിച്ചു. രണ്ടു വര്‍ഷത്തിനുശേഷം നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിമോഹം വെളിപ്പെടുത്തി ദിവസങ്ങള്‍ക്കുള്ളിലാണ് ട്രംപിന്റെ അക്കൗണ്ട് …

ട്രംപിന്റെ വസതിയിലെ പരിശോധന ആയുധമാക്കി റിപ്പബ്ലിക്കന്‍ പാര്‍ട്ടി

August 11, 2022

വാഷിങ്ടണ്‍: മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വസതിയില്‍ നടന്ന എഫ്.ബി.ഐ. റെയ്ഡ് രാഷ്ട്രീയ ആയുധമാക്കാന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി. വിഷയത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് റിപ്പബ്ലിക്കന്‍ നേതൃത്വം രംഗത്തെത്തി. ഫ്‌ളോറിഡയിലെ തന്റെ വസതിയായ മാര്‍ എ ലാഗോയില്‍ റെയ്ഡ് നടന്ന വിവരം 08/08/2022 തിങ്കളാഴ്ച …

ട്രംപിന്റെ വസതിയില്‍ എഫ്.ബി.ഐ. റെയ്ഡ്

August 10, 2022

ഫ്ളോറിഡ (യു.എസ്): അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഫ്ളോറിഡയി-ലെ വസതിയില്‍ എഫ്.ബി.ഐ. (യു.എസ്. കുറ്റാന്വേഷണ ഏജന്‍സി) റെയ്ഡ്. പ്രസിഡന്റായിരിക്കെ ട്രംപ്‌ കൈകാര്യം ചെയ്തിരുന്ന ഔദ്യോഗിക രേഖകളുമായി ബന്ധപ്പെട്ടായിരുന്നു പരിശോധനയെന്ന് സൂചന.ഫ്ളോറിഡ പാം ബീച്ചി-ലെ വസതിയിലായിരുന്നു പരിശോധന. രേഖകള്‍ അടങ്ങുന്ന നിരവധി …

കാപ്പിറ്റോള്‍ കലാപത്തിനൊപ്പം ചേരാന്‍ ട്രംപ് ഒരുങ്ങിയെന്ന് വെളിപ്പെടുത്തല്‍

June 30, 2022

വാഷിങ്ടണ്‍: യു.എസ്. പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ പരാജയം അംഗീകരിക്കാതെ അനുയായികള്‍ കാപ്പിറ്റോളില്‍ നടത്തിയ കലാപത്തിനൊപ്പം ചേരാന്‍ ഡോണള്‍ഡ് ട്രംപും ആഗ്രഹിച്ചതായി വെളിപ്പെടുത്തല്‍. അവിടേക്ക് പോകാനായി പ്രസിഡന്റിന്റെ വാഹനത്തിന്റെ സ്റ്റിയറിങ്‌ കൈക്കലാക്കാന്‍ ട്രംപ് ശ്രമിച്ചെന്നും വൈറ്റ്ഹൗസിലെ അദ്ദേഹത്തിന്റെ മുന്‍ സഹായി കാസിഡി ഹച്ചിന്‍സണ്‍ പറഞ്ഞു. …

പുടിന്റേത് ബുദ്ധിപരമായ നീക്കം: ട്രംപ്

February 24, 2022

വാഷിങ്ടണ്‍: കിഴക്കന്‍ യുക്രൈനിലെ വിമതര്‍ക്കു സ്വാധീനമുള്ള പ്രദേശങ്ങളെ രണ്ടു സ്വതന്ത്ര രാഷ്ട്രങ്ങളായി പ്രഖ്യാപിച്ച റഷ്യന്‍ പ്രസിഡന്റ് വല്‍ഡിമിര്‍ പുടിന്റെ നടപടി ബുദ്ധിപരമായ നീക്കമെന്നു യു.എസ്. മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. റേഡിയോ അഭിമുഖത്തിലായിരുന്നു ട്രംപിന്റെ പ്രതികരണം.ഇന്ധനവില വര്‍ധിക്കാന്‍ ഇതു വഴിയൊരുക്കും. കൂടുതല്‍ …

ഫേസ്ബുക്കിനും ട്വിറ്ററിനുമെതിരെ ഡോണൾഡ് ട്രംപ്

July 8, 2021

ടെക് ഭീമന്മാരായ ഫേസ്ബുക്കിനും ഗൂഗിളിലും ട്വിറ്ററിനുമെതിരെ നിയമനടപടിക്കൊരുങ്ങി അമേരിക്കയുടെ മുൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. തന്നെ അതാത് പ്ലാറ്റ്ഫോമുകളിൽ നിന്ന് വിലക്കിയതിരെയാണ് ട്രംപ് കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. ഈ പ്ലാറ്റ്ഫോമുക്ളിൽ നിന്ന് തന്നെ വിലക്കിയത് അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കലാണെന്ന് ട്രംപ് പറയുന്നു. ട്രംപിൻ്റെ …

അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്തു, 10 റിപ്പബ്ലിക്കന്‍ ജനപ്രതിനിധികളുടെ പിന്തുണയും ഇംപീച്ച്‌മെന്റിന് ലഭിച്ചു

January 14, 2021

വാഷിംഗ്ടൺ: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്തു. 197 നെതിരെ 232 വോട്ടിനാണ് ഇംപീച്ച്‌മെന്റ് പ്രമേയം പാസായത്. അമേരിക്കന്‍ ചരിത്രത്തില്‍ രണ്ടുതവണ ഇംപീച്ച് ചെയ്യപ്പെടുന്ന ആദ്യ പ്രസിഡന്റാണ് ഡോണള്‍ഡ് ട്രംപ്. ഇംപീച്ച്‌മെന്റിന് പിന്നാലെ അനുയായികളോട് സമാധാനത്തിന് ആഹ്വാനം ചെയ്ത് ട്രംപ് …

ബൈഡന്റെ സ്ഥാനാരോഹണം: വാഷിംങ്ടണില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഡൊണാല്‍ഡ് ട്രംപ്

January 13, 2021

വാഷിംങ്ടണ്‍ ഡിസി: അമേരിക്കയുടെ പുതിയ പ്രസിഡന്റായി ജോ ബൈഡന്‍ സ്ഥാനമേല്‍ക്കുന്ന ജനുവരി 20ന് വാഷിംങ്ടണില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഡൊണാല്‍ഡ് ട്രംപ്. ജനുവരി 20 മുതല്‍ 24വരെയാണ് വാഷിംങ്ടണില്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയിരിക്കുന്നത്. തിങ്കളാഴ്ച നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ മറ്റു സംസ്ഥാനക്കാര്‍ ബൈഡന്റെ സ്ഥാനമേറ്റെടുക്കല്‍ …