തിരുവനന്തപുരം : ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ വീട്ടില്‍ കയറി ഉപദ്രവിക്കുകയും മൂന്നുപവന്റെ മാല മോഷ്ടിക്കുകയും ചെയ്തു.കള്ളിക്കാട് തേവൻകോട് സ്വദേശി സേതുകുമാരിയുടെ (70) മാലയാണ് മോഷ്ടിച്ചത്.2024 നവംബർ 10ന് പുലർച്ചെ ഒന്നരയോടെയാണ് സംഭവം. പിടിവലിക്കിടെ ഇവരെ അക്രമി മുഖത്ത് കടിച്ചു പരിക്കേല്പിക്കുകയും ചെയ്തു. ബഹളംകേട്ട വളർത്തുനായ കയർ പൊട്ടിച്ചെത്തിയതോടെ മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു.
സേതുകുമാരിയുടെ മൊഴിയെടുത്ത ശേഷം കേസെടുത്തു
നെയ്യാർഡാം പൊലിസെത്തി സേതുകുമാരിയുടെ മൊഴിയെടുത്ത ശേഷം കേസെടുത്തു. ഫിംഗർ പ്രിന്റ്,ഡോഗ് സ്ക്വാഡ് സംഘങ്ങള്‍ സ്ഥലത്തെത്തി തെളിവെടുത്തു. പ്രദേശത്തെ സി.സി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് അന്വേഷണം ആരംഭിച്ചു.



