ഇക്കാര്യങ്ങള്‍ക്കായി ‘പബ്ലിക് വൈഫൈ’ ഉപയോഗിക്കാതിരിക്കുക’; മുന്നറിയിപ്പുമായി കേരള പൊലീസ്

പൊതുസ്ഥലങ്ങളിലെ സൗജന്യ വൈഫൈ സംവിധാനം പലര്‍ക്കും പലപ്പോഴായി ഉപകാരപ്രദമായിട്ടുണ്ടാകും. മൊബൈല്‍ ഇന്റര്‍നെറ്റിന് വേഗതയിലാത്തപ്പോഴും വലിയ ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യാൻ ഡാറ്റ തികയാതെ വരുന്ന സാഹചര്യങ്ങളിലുമൊക്കെ അത്തരം ഹോട്ട്സ്പോട്ട് സംവിധാനം അനുഗ്രഹമായി മാറാറുണ്ട്.എന്നാല്‍, പബ്ലിക് വൈഫൈ സുരക്ഷിതമല്ലെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കേരള പൊലീസ്. പണമിടപാടുകള്‍ക്കായി പബ്ലിക് വൈഫൈ ഉപയോഗിക്കരുതെന്ന് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നത്.

പൊതുസ്ഥലങ്ങളിലെ സൗജന്യ ഹോട്ട്സ്പോട്ടുകള്‍ സൗകര്യപ്രദമാണെങ്കിലും പലപ്പോഴും അവ സുരക്ഷിതമല്ലെന്നതാണ് യാഥാര്‍ത്ഥ്യം. സൗജന്യ ഹോട്ട്സ്പോട്ടുകളിലേക്ക് മൊബൈല്‍ ഫോണ്‍ ബന്ധിപ്പിച്ച്‌ യു.പി.ഐ, നെറ്റ് ബാങ്കിങ് എന്നിവ ഉപയോഗിക്കാതിരിക്കുക. പാസ് വേഡും യു.പി.ഐ ഐഡിയും ഉള്‍പ്പെടെയുള്ള സ്വകാര്യ വിവരങ്ങള്‍ പബ്ലിക് വൈ ഫൈ മുഖേന ചോരാൻ സാദ്ധ്യതയേറെയാണ്. – പോസ്റ്റില്‍ പറയുന്നു.

Share
അഭിപ്രായം എഴുതാം