റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

റിപ്പബ്ലിക് ടി.വി യുടെ ചീഫ് എഡിറ്ററായ അർണബ് ഗോസ്വാമിയെ കുറിച്ച് പുതിയ സിനിമയെടുക്കുമെന്ന് നിർമാതാവ് രാംഗോപാൽ വർമ

August 4, 2020 - 4:25 pm

മുംബെ: ‘അർണബ് ദ ന്യൂസ് പ്രോസ്റ്റിറ്റ്യൂഡ് ‘ എന്ന പേരിലാകും പുതിയ ചിത്രമെന്ന് രാംഗോപാൽ വർമ ട്വിറ്ററിലൂടെ പ്രഖ്യാപിച്ചു. ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തെ കുറിച്ച് നടത്തിയ ചാനൽ ചർച്ചയിൽ ക്രിമിനലുകളും ബലാൽസംഗക്കാരും കൊലയാളികളും വാഴുന്ന ഇടമാണ് ബോളിവുഡ് എന്ന് അർണബ് പറഞ്ഞിരുന്നു. ഇതാണ് രാം ഗോപാൽ വർമയെ പ്രകോപിപ്പിച്ചത്.

അർണബ് ഗോസ്വാമിക്ക് നട്ടെലില്ലെന്ന യാഥാർത്ഥ്യം വ്യക്തമാക്കുന്നതാകും ചിത്രമെന്ന് രാം ഗോപാൽ വർമ പറയുന്നു. അർണബിന്റെ കപട മുഖം സിനിമ പുറത്തു കൊണ്ടു വരുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
അർണബിനെ വിശദമായി പഠിച്ച ശേഷമാണ് സിനിമയുടെ പേര് തീരുമാനിച്ചതെന്നും രാംഗോപാൽ വർമ ട്വീറ്റിൽ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *