പൊതുജനങ്ങൾക്കായി സൗജന്യ കമ്പ്യൂട്ടർ പരിശീലന പദ്ധതി നടപ്പിലാക്കുന്നു. .

കട്ടപ്പന:പൊതുജനങ്ങൾക്കായി നടത്തുന്ന സൗജന്യ കമ്പ്യൂട്ടർ പരിശീലന പരിപാടി ‘ഫോസ്സ്റ്ററിങ് കോയ്‌ എക്സിസ്റ്റന്റ് ലേണിങ് ‘ കാഞ്ചിയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് ഉദ്ഘാടനം ചെയ്തു. മുരിക്കാട്ടുകുടി ഗവണ്മെന്റ് ട്രൈബൽ ഹയർ സെക്കണ്ടറി സ്കൂൾ സോഷ്യൽ സർവീസ് സ്കീമും, പി ടി എ യും, കാഞ്ചിയാർ ജെ പി എം കോളേജിലെ ഐ ക്യു എ സി യും കമ്പ്യൂട്ടർ വിഭാഗവും ചേർന്നാണ് പൊതുജനങ്ങൾക്കായുളള ഈ സൗജന്യ കമ്പ്യൂട്ടർ പരിശീലന പരിപാടി നടപ്പിലാക്കുന്നത്. ‘

കമ്പ്യൂട്ടറിന്റെ അടിസ്ഥാന വിവരങ്ങൾ ഉൾപ്പടെ നിത്യജീവിതത്തിലാവശ്യമായ വിവരങ്ങൾ വരെ ലളിതമായി പ്രതിപാദിക്കുന്ന സർട്ടിഫിക്കേറ്റ് കോഴ്സ്
പ്രായപരിധിയില്ലാതെ സൗജന്യമായാണ് നടത്തുന്നത് .

കോളേജ് പ്രിൻസിപ്പൽ ഡോ. ജോൺസൺ വി, മാനേജർ ഫാ. അബ്രാഹം പാനികുളങ്ങര, ഗ്രാമ പഞ്ചായത്തു വൈസ് പ്രഡിഡന്റ് സാലി ജോളി, സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷ തങ്കമണി സുരേന്ദ്രൻ , മെമ്പർ ജോമോൻ തെക്കേൽ , സ്കൂൾ PTA പ്രസിഡന്റ് പ്രിൻസ് മറ്റപ്പിള്ളി, ഹെഡ് മാസ്റ്റർ ഇൻ ചാർജ് ഓമന P S, വൈസ് പ്രിൻസിപ്പാൾ ഫാ. പ്രിൻസ് ചക്കാലയിൽ , ഐ.ക്യു എ.സി കോ-ഓർഡിനേറ്റർ പ്രിയ കെ , സോഷ്യൽ സർവ്വീസ് പ്രോഗ്രാം കോ – ഓർഡിനേറ്റർ ലിൻസി ജോർജ്എന്നിവർ പ്രസംഗിച്ചു . കമ്പ്യൂട്ടർ വിഭാഗം തലവൻ സോബിൻ മാത്യു, അദ്ധ്യാപകരായ അനുസെബാസ്റ്റ്യൻ, സോണിയ ജയിംസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Share
അഭിപ്രായം എഴുതാം