.
മാന്നാർ: എട്ടു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മദ്ധ്യവയസ്കനെ മാന്നാർ പൊലിസ് അറസ്റ്റ് ചെയ്തു. ബുധനൂർ തോപ്പിൽ ചന്ത വാലുപറമ്പിൽ ബിജു(45)വിനെ ആണ് പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്. 2023 ഓഗസ്റ്റ് 22നാണ് കേസിനാസ്പദമായ സംഭവം . മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ സ്നേഹം നടിച്ച് പ്രതി വീട്ടിൽ കൊണ്ട് പോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നെന്നാണ് പരാതി.
വിവരം കുട്ടി മാതാപിതാക്കളെ അറിയിച്ചു. തുടർന്ന് മാതാപിതാക്കൾ മാന്നാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിന് ശേഷം പ്രതി ഒളിവിൽ പോയിരുന്നു. മാന്നാർ പൊലിസ് ഇൻസ്പെക്ടർ ജോസ് മാത്യു, എസ് ഐ ബിജുക്കുട്ടൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഒളിവിൽ കഴിഞ്ഞ പ്രതിയെ അറസ്റ്റ് ചെയ്തത്.




