റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുസാഫിർ നഗറിൽ അദ്ധ്യാപിക ചെയ്തത് ഹീന കൃത്യമാണെന്ന് മന്ത്രി വി.ശിവൻകുട്ടി.

August 27, 2023 - 5:48 am

.ഉത്തർപ്രദേശിലെ മുസാഫിർ നഗറിൽ നടന്ന സംഭവം ഞെട്ടിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അദ്ധ്യാപിക ചെയ്തത് ഹീന കൃത്യമാണെന്നും മന്ത്രി പറഞ്ഞു. നമ്മുടെ മതമോ ജാതിയോ സമുദായമോ ആണ് ശ്രേഷ്ഠം എന്ന് തോന്നുന്നിടത്ത് വർഗീയത തുടങ്ങുന്നെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

മുസാഫിർ നഗറിൽ നടന്ന സംഭവത്തിൽ അദ്ധ്യാപികയ്‌ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. അദ്ധ്യാപിക തൃപ്തി ത്യാഗിക്കെതിരെ വകുപ്പുതല നടപടിയും സ്വീകരിക്കും. വിദ്യാഭ്യാസ വകുപ്പിന് ഇതുമായി ബന്ധപ്പെട്ട് നിർദേശം നൽകിയിട്ടുണ്ട്. വിദ്യാർത്ഥിയെ മർദിക്കാൻ മറ്റു കുട്ടികൾക്കു നിർദേശം നൽകിയ അദ്ധ്യാപികയ്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് വിവിധകോണുകളിൽ നിന്ന് ആവശ്യം ഉയർന്നിരുന്നു.

മന്ത്രി വി ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് : ഉത്തർപ്രദേശിലെ മുസാഫിർ നഗറിൽ നടന്ന സംഭവം ഞെട്ടിക്കുന്നതാണ്. നമ്മുടെ മതമോ ജാതിയോ സമുദായമോ ആണ് ശ്രേഷ്ഠം എന്ന് തോന്നുന്നിടത്ത് തുടങ്ങുന്നു വർഗീയത. അധ്യാപിക ചെയ്തത് ഹീന കൃത്യമാണ്. ഇക്കാര്യത്തിൽ കൃത്യമായ നടപടികൾ ഉണ്ടാകണം. ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ ഓർക്കേണ്ട ഒന്നുണ്ട് ; കേരളം പ്രതീക്ഷയുടെ തുരുത്താണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *