റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നൂഹ് സംഘര്‍ഷം:ഹിന്ദു സംഘടനകളുടെയോഗം പോലീസ് തടഞ്ഞു

August 21, 2023 - 2:00 pm

ന്യൂഡല്‍ഹി: ഹരിയാനയിലെ നൂഹിലുണ്ടായ വര്‍ഗീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഹിന്ദു സംഘടനകള്‍ ജന്തര്‍മന്തറില്‍ സംഘടിപ്പിച്ച യോഗം പൊലീസ് തടഞ്ഞു. യോഗത്തില്‍ ചിലര്‍ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയതിനെ തുടര്‍ന്നാണ് പോലീസ് പാതിവഴിയില്‍ യോഗം തടഞ്ഞത്.
മതങ്ങളെ മോശമായി പരാമര്‍ശിക്കരുതെന്ന പോലീസ് നിര്‍ദേശം ലംഘിച്ചതിനെ തുടര്‍ന്നാണ് യോഗം നിര്‍ത്തിവെക്കാന്‍ സംഘാടകരോട് ആവശ്യപ്പെട്ടത്. ഓള്‍ ഇന്ത്യ സനാതന്‍ ഫൗണ്ടേഷനും മറ്റ് സംഘടനകളും ചേര്‍ന്നാണ് ജന്തര്‍മന്തറില്‍ ‘മഹാപഞ്ചായത്ത്’ സംഘടിപ്പിച്ചത്.
അതേസമയം പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന ആരോപണം ഹിന്ദു സേനയുടെ വിഷ്ണു ഗുപ്ത നിഷേധിച്ചു. ‘നൂഹില്‍ ഹിന്ദുക്കള്‍ കൊല്ലപ്പെട്ടു. ഞങ്ങള്‍ ഇരകളാണ്, നൂഹില്‍ ഞങ്ങള്‍ക്ക് സംഭവിച്ചതില്‍ പ്രതിഷേധിക്കാന്‍ ഞങ്ങള്‍ക്ക് കഴിയുന്നില്ല’- ഗുപ്ത പറഞ്ഞു.
ഹിന്ദുക്കളുടെ ജനസംഖ്യ കുറയുകയും മുസ്ലീങ്ങളുടെ ജനസംഖ്യ ഇതുപോലെ വളരുകയും ചെയ്താല്‍ പാകിസ്താനിലെയും ബംഗ്ലാദേശിലെയും ഹിന്ദുക്കള്‍ക്ക് സംഭവിച്ചത് ഇവിടെയും ആവര്‍ത്തിക്കുമെന്ന് യതി നരസിംഹാനന്ദ് യോഗത്തില്‍ പറഞ്ഞു.
പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തിയതിന് മുമ്പ് കേസ് നിലവിലുള്ളയാളാണ് നരസിംഹാനന്ദ്. ഇദ്ദേഹത്തിന്റെ പ്രസംഗം പോലീസ് ഇടപ്പെട്ട് തടയുകായായിരുന്നു.
നരസിംഹാനന്ദിന് പിന്നാലെ സംസാരിച്ച ഹിന്ദു സേനയുടെ വിഷ്ണു ഗുപ്തയും പ്രകോപനപരമായ വാക്കുകള്‍ ഉപയോഗിച്ചു.
യോഗം വിദ്വേഷം സൃഷ്ടിക്കുന്ന തരത്തിലേക്ക് നീങ്ങിയതിനെ തുടര്‍ന്ന് പോലീസ് ഇടപ്പെട്ട് അവസാനിപ്പിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *