റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ദക്ഷിണധ്രുവത്തിന്റെചിത്രങ്ങള്‍ പുറത്തുവിട്ട്ഐ.എസ്.ആര്‍.ഒ.

August 21, 2023 - 1:53 pm

ബംഗളൂരു: ഇന്ത്യയുടെ ചന്ദ്രയാന്‍ 3 പേടകം പകര്‍ത്തിയ ചന്ദ്രോപരിതലത്തിലെ പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ട് ഐ.എസ്.ആര്‍.ഒ.
ലാന്‍ഡര്‍ ഇറങ്ങാന്‍ പോകുന്ന ദക്ഷിണധ്രുവത്തിലെ ചന്ദ്രോപരിതലത്തിന്റെ ചിത്രങ്ങളാണു പുറത്തുവിട്ടത്. ഭ്രമണത്തിനിടെ ചന്ദ്രയാന്‍ പേടകം ചന്ദ്രന്റെ ഏറ്റവും സമീപത്ത് എത്തിയപ്പോള്‍ പകര്‍ത്തിയ ചിത്രങ്ങളാണിത്.
ആഗസ്റ്റ് 23നാണ് ലാന്‍ഡര്‍ മൊഡ്യൂള്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുക. ബുധനാഴ്ച ഇന്ത്യന്‍ സമയം വൈകീട്ട് 5.45 ഓടെ ആരംഭിക്കുന്ന സോഫ്റ്റ് ലാന്‍ഡിങ് 6.04ന് പൂര്‍ത്തിയാവും. പ്രതികൂല സാഹചര്യം ഉണ്ടായാല്‍ ശ്രമം വ്യാഴാഴ്ചത്തേക്കു മാറ്റും.
ചന്ദ്രന് തിരശ്ചീനമായി സഞ്ചരിക്കുന്ന ലാന്‍ഡര്‍ മൊഡ്യൂള്‍ ഭ്രമണപഥത്തില്‍ ചന്ദ്രന് ഏറ്റവും അടുത്തെത്തുമ്പോള്‍ ലംബമാക്കി നിര്‍ത്തിയ ശേഷം ദക്ഷിണധ്രുവം ലക്ഷ്യമാക്കി ഇറങ്ങും.
ചന്ദ്രനില്‍ സൂര്യപ്രകാശം പതിയുന്ന വേളയില്‍തന്നെ ലാന്‍ഡിംഗ് നടത്തുകയാണു ലക്ഷ്യം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *