പെഷവാര്‍.-പാക്കിസ്ഥാനില്‍ മത നിന്ദയുടെ പേരില്‍ അറസ്റ്റ് ചെയ്ത് ജയിലില്‍ കഴിയുന്ന അഹമ്മദ് നസീം വെടിയേറ്റ് മരിച്ചു. ന്യൂനപക്ഷവിഭാഗമായ അഹമ്മതി വിഭാഗത്തില്‍ പെട്ടയാളാണ് കൊല്ലപ്പെട്ട നസീം. കൊലയാളിയായ ഖാലിദ്ഖാനെ കോടതിമുറിക്കുളളില്‍ വെച്ചുതന്നെ പോലീസ് അറസ്റ്റ് ചെയ്തു . പെഷവാര്‍ ജയിലില്‍ നിന്നാണ് ഇയാളെ കോടതിയിലേക്ക് കൊണ്ടുവന്നത്. അതീവ സുരക്ഷാ മേഖലയായ പെഷവാര്‍ സിറ്റിയിലെ കോടതിയില്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഷൗക്കുല്ലാ ഖാനിനു മുമ്പിലാണ് നസീം കൊല്ലപ്പെട്ടത്.



