റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മൂ​ന്ന് കി​ലോ​ഗ്രാ​മി​ലേ​റെ എം​ഡി​എം​എ​യും എം​ഡി​എം​എ പി​ൽ​സു​മാ​യി യു​വ​തി ഉ​ൾ​പ്പെ​ടെ ര​ണ്ട് പേ​ർ പി​ടി​യി​ൽ

April 23, 2026 - 9:17 pm

കോ​ഴി​ക്കോ​ട്: ‌കോ​ഴി​ക്കോ​ട് പ​ന്തീ​രാ​ങ്കാ​വി​ൽ വ​ൻ ല​ഹ​രി വേ​ട്ട. മൂ​ന്ന് കി​ലോ​ഗ്രാ​മി​ലേ​റെ എം​ഡി​എം​എ​യും എം​ഡി​എം​എ പി​ൽ​സു​മാ​യി യു​വ​തി ഉ​ൾ​പ്പെ​ടെ ര​ണ്ട് പേ​ർ പി​ടി​യി​ലാ​യി. സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന അ​ള​വി​ൽ രാ​സ ല​ഹ​രി പി​ടി​ച്ച സം​ഭ​വ​ങ്ങ​ളി​ലൊ​ന്നാ​ണി​ത്.

കോ​ഴി​ക്കോ​ട് എ​ക്സൈ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

കൊ​ണ്ടോ​ട്ടി ക​ച്ചേ​ര​ക്ക​ൽ സ്വ​ദേ​ശി ഷ​ഫീ​ക്ക്, അ​ടി​വാ​രം സ്വ​ദേ​ശി​നി ഫാ​ത്തി​മ ന​സ്രീ​ൻ എ​ന്നി​വ​രാ​ണ് കേ​സി​ൽ പി​ടി​യി​ലാ​യ​ത്. കോ​ഴി​ക്കോ​ട് എ​ക്സൈ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. 3കി​ലോ 300 ഗ്രാ​മോ​ളം എം​ഡി​എം​എ, 56 ഗ്രാം ​എം​ഡി​എം​എ പി​ൽ​സു​മാ​ണ് പ്ര​തി​ക​ളി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്ത​ത്.

രാ​ജ​സ്ഥാ​നി​ൽ നി​ന്നാണ് ല​ഹ​രി എ​ത്തി​ച്ച​ത്.

രാ​ജ​സ്ഥാ​നി​ൽ നി​ന്ന് ല​ഹ​രി എ​ത്തി​ച്ച​താ​യി​ട്ടാ​ണ് പ്ര​തി​ക​ളു​ടെ മൊ​ഴി. ഇ​തി​നാ​യി മം​ഗ​ലാ​പു​ര​ത്തേ​ക്ക് വി​ളി​ച്ചു വ​രു​ത്തി എ​ന്നാ​ണ് ഫാ​ത്തി​മ ന​സ്രീ​ൻ ന​ൽ​കി​യി​രി​ക്കു​ന്ന മൊ​ഴി​യെ​ന്നും എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു. പി​ടി​യി​ലാ​യ​വ​രി​ലൊ​രാ​ളാ​യ ഷെ​ഫീ​ക്ക് ഇ​വി​ടെ നി​ന്നും രാ​ജ​സ്ഥാ​നി​ലേ​ക്ക് കാ​റോ​ടി​ച്ചു പോ​കു​ക​യും കാ​റി​ലെ ബോ​ണ​റ്റി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ എം​ഡി​എം​എ ക​ട​ത്തി​ക്കൊ​ണ്ടു​വ​രി​ക​യു​മാ​യി​രു​ന്നു. മം​ഗ​ലാ​പു​ര​ത്ത് നി​ന്നാ​ണ് ഫാ​ത്തി​മ ന​സ്രീ​ൻ വാ​ഹ​ന​ത്തി​ൽ ക​യ​റു​ന്ന​ത്.

മം​ഗ​ലാ​പു​രം മു​ത​ൽ വാ​ഹ​നം എ​ക്സൈ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.

പെ​ൺ​കു​ട്ടി​ക്കും ഇ​ക്കാ​ര്യം അ​റി​യാ​മാ​യി​രു​ന്നു എ​ന്നാ​ണ് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത്. 20 വ​യ​സു​ള്ള ഫാ​ത്തി​മ ന​സ്രീ​ൻ പ്ല​സ് ടു ​ക​ഴി​ഞ്ഞ​യാ​ളാ​ണ്. സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ലു​വ​ൻ​സ​ർ കൂ​ടി​യാ​ണ് പെ​ൺ​കു​ട്ടി. നേ​ര​ത്തെ വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് മം​ഗ​ലാ​പു​രം മു​ത​ൽ വാ​ഹ​നം എ​ക്സൈ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *