റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൃശൂര്‍ : പുന്നയൂര്‍ക്കുളം പഞ്ചായത്തിലെ തിരക്കേറിയതും പ്രധാനപ്പെട്ടതുമായ ഉപ്പുങ്ങല്‍ കടവ്, ആല്‍ത്തറ-പനന്തറ എന്നീ പ്രധാന റോഡുകള്‍ക്ക് ഭരണാനുമതി ലഭിച്ചു. ഉപ്പുങ്ങല്‍ കടവിന് രണ്ടര കോടിയും ആല്‍ത്തറ-പനന്തറ റോഡിന് രണ്ട് കോടിയും പാസായി. റോഡുകള്‍ ബിഎംബിസി നിലവാരത്തില്‍ നവീകരിക്കുന്നതിന് കേരള സര്‍ക്കാരിന്റെ ബജറ്റില്‍ തുക വകയിരുത്തിയ റോഡുകള്‍ക്കാണ് ഭരണാനുമതി ലഭിച്ചത്. റോഡുകളുടെ എസ്റ്റിമേറ്റ് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ തയ്യാറാക്കി. സാങ്കേതിക അനുമതി ലഭിച്ചാല്‍ ടെണ്ടര്‍ നടപടി ആരംഭിക്കും. റോഡ് റബറൈസേഷന്‍ പ്രവൃത്തികള്‍ക്ക് പുറമെ ആവശ്യമായ സ്ഥലങ്ങളില്‍ കാനകളും കള്‍വെര്‍ട്ടുകളും നിര്‍മ്മിക്കും. കഴിഞ്ഞ പ്രളയങ്ങളില്‍ വെള്ളം കയറി ഗതാഗതം പൂര്‍ണ്ണമായും തടസപ്പെട്ട സ്ഥലങ്ങളില്‍ റോഡ് ഉയര്‍ത്തി നിര്‍മ്മിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ റോഡ് നിര്‍മ്മാണം വേഗത്തില്‍ ആരംഭിക്കാനാകുമെന്ന് പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്റ് എ. ഡി ധനീപ് പറഞ്ഞു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/6499/Road-consruction-at-Uppungal-kadavu.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *