സ്വകാര്യബസ് നിയന്ത്രണം വിട്ടു മറിഞ്ഞു; 15 പേര്‍ക്ക് പരിക്ക്

മലപ്പുറം: വളാഞ്ചേരിയില്‍ സ്വകാര്യ ബസ് മറിഞ്ഞ് 15 പേര്‍ക്ക് പരിക്ക്. വളാഞ്ചേരിയില്‍ നിന്നും പടപ്പറമ്ബിലേക്ക് പോകുകയായിരുന്ന ബസ് ആണ് അപകടത്തില്‍പ്പെട്ടത്. വളാഞ്ചേരി പെരിന്തല്‍മണ്ണ റോഡില്‍ വെച്ചായിരുന്നു അപകടം സംഭവിച്ചത്.

നിയന്ത്രണം വിട്ട ബസ് സി എച്ച്‌ ഹോസ്പിറ്റലിന് സമീപത്തുവെച്ച്‌ മറിയുകയായിരുന്നു. പരിക്കേറ്റവരില്‍ ഒരാളെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവര്‍ക്ക് നിസ്സാര പരിക്കുകളേയുള്ളൂ എന്നാണ് റിപ്പോര്‍ട്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →