നിലമ്പൂരിൽ കരടിയിറങ്ങി; ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവിന്റെ മുന്നിലേക്ക് ചാടി

December 16, 2023

മലപ്പുറം നിലമ്പൂർ പൂക്കോട്ടുംപാടത്ത് കരടിയിറങ്ങി. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവിന്റെ മുന്നിലേക്ക് കരടി ചാടുകയായിരുന്നു. ഇന്നലെ രാത്രിയായിരുന്നു സംഭവം. യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. കഴിഞ്ഞദിവസം കർഷകൻ സ്ഥാപിച്ച തേനീച്ച പെട്ടികൾ കരടി നശിപ്പിച്ചിരുന്നു അതേമയം വയനാട് വാകേരിയിൽ യുവാവിനെ കൊന്ന കടുവയ്ക്കായുള്ള തെരച്ചിൽ …

മലപ്പുറം:സ്വിമ്മിങ് പൂളില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

December 10, 2023

മലപ്പുറം:സ്വിമ്മിങ് പൂളില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. മലപ്പുറം വണ്ടൂരിലാണ് സ്വിമ്മിംഗ് പൂളിൽ വിദ്യാർത്ഥി മുങ്ങി മരിച്ച ദാരുണ സംഭവമുണ്ടായത്. വണ്ടൂർ ബോയ്സ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി മുഹമ്മദ്‌ കെൻസ(18)യാണ് മരിച്ചത്. ജ്യേഷ്ഠനൊപ്പം നീന്തൽ പരിശീലനത്തിനായി പോയതായിരുന്നു. നീന്തല്‍ പരിശീലനത്തിനിടെയാണ് അപകടം. …

പിഡിപി ചെയർമാനായി വീണ്ടും അബ്ദുനാസർ മഅദനി

December 10, 2023

മലപ്പുറം: അബ്ദുൾ നാസർ മഅദനിയെ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) ചെയർമാനായി തിരഞ്ഞെടുത്തു. കോട്ടക്കലിൽ ചേർന്ന സംസ്ഥാന പ്രതിനിധി സമ്മേളനം എതിരില്ലാതെയാണ് അബ്ദുൾ നാസർ മഅദനിയെ തിരഞ്ഞെടുത്തത്. പിഡിപി രൂപീകരണത്തിന്റെ മുപ്പതാം വാർഷികത്തിലാണ് പാർട്ടിയുടെ പത്താം സംസ്ഥാന സമ്മേളനത്തിന് ശനിയാഴ്ച കോട്ടക്കലിൽ …

മലപ്പുറത്ത് മത്സ്യ ബന്ധനത്തിന് പോയ വള്ളം മറിഞ്ഞു; ഒഴുക്കിൽപെട്ട മത്സ്യതൊഴിലാളി മരിച്ചു

December 9, 2023

മലപ്പുറം: താനൂരിൽ ഒട്ടും പുറത്ത് മത്സ്യബന്ധനത്തിനു പോയ വള്ളം മറിഞ്ഞ് അപകടം. ഒഴുക്കിൽപ്പെട്ട് മത്സ്യതൊഴിലാളി മരിച്ചു. ഒട്ടുംപുറം സ്വദേശിയായ റിസ്വാൻ (20) ആണ് മരിച്ചത്. തൂവൽ തീരം അഴിമുഖത്തിന് സമീപമാണ് രാവിലെ വള്ളം മറിഞ്ഞത്. അപകടമുണ്ടായ ഉടനെ തന്നെ നാട്ടുകാരും മത്സ്യത്തൊഴിലാളികളും …

കേരളത്തിൽ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; നാളെ 6 ജില്ലകളിൽ യെല്ലോ അലേർട്ട്

December 9, 2023

തെക്ക് കിഴക്കൻ അറബിക്കടലിൽ ചക്രവാതചുഴി നിലനിൽക്കുന്നതിനാൽ കേരളത്തിൽ ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. ഡിസംബർ 8 ,9 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചുഇന്ന് 3 ജില്ലകളിൽ യെല്ലോ അലേർട്ടും നാളെ 6 ജില്ലകളിൽ …

ഫാം ഹൗസിന്റെ മറവില്‍ എം.ഡി.എം.എ വില്‍പന: മൂന്ന് പേര്‍ പിടിയില്‍

December 6, 2023

മലപ്പുറം: ഫാം ഹൗസിന്റെ മറവില്‍ എം.ഡി.എം.എ വില്‍പന നടത്തിയതിന് മൂന്ന് പേര്‍ പിടിയില്‍. കാവനൂര്‍ സ്വദേശി അക്കരമ്മല്‍ മുക്കണ്ണൻ മുഹമ്മദ് കാസിം (38), മമ്പാട് പൊങ്ങല്ലൂര്‍ സ്വദേശി ഷമീം (35), ആമയൂര്‍ സ്വദേശി സമീര്‍ കുന്നുമ്മല്‍ (35) എന്നിവരാണ് പിടിയിലായത്. അരീക്കോട് …

സര്‍ക്കാരിന് തിരിച്ചടി; നവകേരള സദസിന് തദ്ദേശ സ്ഥാപനങ്ങൾ പണം നൽകണമെന്ന ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

December 6, 2023

നവകേരള സദസിന് തദ്ദേശ സ്ഥാപനങ്ങൾ പണം നൽകണമെന്ന ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. പഞ്ചായത്ത് ഭരണ സമിതി തീരുമാനത്തിന് വിരുദ്ധമായി സെക്രട്ടറിമാർ ഫണ്ട് അനുവദിക്കരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ നൽകിയ ഹർജിയിലാണ് നിർദേശം. കേസിൽ …

മലപ്പുറത്ത് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു

December 4, 2023

മലപ്പുറം: കൊണ്ടോട്ടി കിഴിശേരിയിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു. കുഴിഞ്ഞൊളം സ്വദേശി വെള്ളാലിൽ അബ്ദുറസാഖിന്റെ മകൻ സിനാൻ (17 ) ആണ് മരിച്ചത്. വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റതാണ് എന്നാണ് സൂചന. ഇന്നലെ രാത്രി പത്ത് മണിക്കാണ് അപകടമുണ്ടായത്. സിനാനെ കിഴിശേരിയിൽ സ്വകാര്യ …

കേരളത്തിൽ മഴ കനക്കും; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

October 13, 2023

കേരളത്തിൽ വരും ദിവസങ്ങളിൽ മഴ ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് …

തീരദേശ ഹൈവേ മാറ്റത്തിന് വഴിയൊരുക്കും; മുഖ്യമന്ത്രി

October 1, 2023

മലപ്പുറം: തീരദേശ ഹൈവേ പൂര്‍ത്തീകരിക്കുന്നതോടെ വലിയ മാറ്റത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുകയെന്ന് മുഖ്യമന്ത്രി. ജില്ലയിലെ പടിഞ്ഞാറേക്കര മുതല്‍ ഉണ്ണിയാല്‍ വരെയും മുഹിയുദ്ദീൻ പള്ളി മുതല്‍ കെട്ടുങ്ങല്‍ ബീച്ച്‌ വരെയുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ അന്തിമഘട്ടത്തിലാണ്. ഹൈവേയുടെ ഭാഗമായ മുദിയം പാലത്തിന് കിഫ്ബി സാമ്ബത്തിക …