റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഫിന്‍ലന്‍ഡ് ഇനി ഔദ്യോഗികമായി നാറ്റോ അംഗം

ഹെല്‍സിങ്കി: നാളുകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ ഫിന്‍ലന്‍ഡ് ഇനി ഔദ്യോഗികമായി സൈനിക സഖ്യമായ നോര്‍ത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓര്‍ഗെനെസേഷനി(നാറ്റോ)ല്‍ അംഗം. നാറ്റോയിലെ 31-ാമത് അംഗമാണ് ഫിന്‍ലന്‍ഡ്. ബ്രസല്‍സിലെ നാറ്റോ ആസ്ഥാനമന്ദിരത്തിനു പുറത്ത് ഫിന്‍ലന്‍ഡിന്റെ പതാക ഉയരുമെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്‌കോട്ടന്‍ബര്‍ഗ് പറഞ്ഞു.
നാറ്റോ വിദേശകാര്യമന്ത്രിമാരുടെ യോഗം ബ്രസല്‍സില്‍ ചേരാനിരിക്കെയാണ് നിര്‍ണായക തീരുമാനം പ്രഖ്യാപിച്ചത്.

രാജ്യത്തിന്റ സുരക്ഷ മെച്ചപ്പെട്ട രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് നാറ്റോയില്‍ ചേരേണ്ടത് അനിവാര്യമാണെന്നാണ് ഫിന്‍ലന്‍ഡ് ഭരണനേതൃത്വത്തിന്റെ നിലപാട്. യുക്രൈനെതിരായ റഷ്യന്‍ അധിനിവേശത്തിനു പിന്നാലെയാണ് ഫിന്‍ലന്‍ഡ് ഈ നിര്‍ണായക തീരുമാനമെടുത്തത്. റഷ്യയുമായി 832 മൈല്‍ ഫിന്‍ലന്‍ഡ് അതിര്‍ത്തി പങ്കിടുന്നുണ്ട്. ഇതോടെയാണ് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി നാറ്റോയില്‍ ചേരാന്‍ ഫിന്‍ലന്‍ഡ് തീരുമാനിച്ചത്. അംഗത്വത്തിനുള്ള ഫിന്‍ലന്‍ഡിന്റെ അപേക്ഷ തുര്‍ക്കി വീറ്റോ ചെയ്തെങ്കിലും പിന്നീട് ആ നിലപാട് തിരുത്തി. ഹംഗറിയും ആദ്യം എതിര്‍പ്പുന്നയിച്ചെങ്കിലും പിന്നീട് നിലപാട് മയപ്പെടുത്തി. കാനഡയാണ് ഫിന്‍ലന്‍ഡിനെ പിന്തുണച്ച ആദ്യ നാറ്റോ അംഗം. 37-കാരിയായ സന്ന മറീനാണ് ഫിന്‍ലന്‍ഡിന്റെ പ്രധാനമന്ത്രി. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് സന്ന.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *