റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പേരാമ്പ്ര: പാലേരി തോട്ടത്താങ്കണ്ടി പുഴയോരത്ത് ഒളിപ്പിച്ച ബോംബുകള്‍ പോലീസ് കണ്ടെടുത്തു. പുഴയോരത്തെ പൊന്തക്കാടുകള്‍ക്കിടയില്‍ സൂക്ഷിച്ച അഞ്ച് സ്റ്റീല്‍ ബോംബുകളാണ് പേരാമ്പ്ര എസ്.ഐ. സതീശന്റെ നേതൃത്വത്തിലെത്തിയ പോലീസ് കണ്ടെടുത്തത്.

ബോംബ് സ്‌ക്വാഡ് എത്തി ഇവ നിര്‍വീര്യമാക്കി. പ്രദേശവാസി നല്‍കിയ സൂചനയെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് നടത്തിയ പരിശോധനയിലാണ് ഉഗ്ര സ്‌ഫോടന ശേഷിയുണ്ടെന്ന് കരുതപ്പെടുന്ന ബോംബുകള്‍ കണ്ടെത്തിയത്. നേരത്തെ ഇവിടെ സി.പി.എം. – ബി.ജെ.പി. അക്രമവും സംഘര്‍ഷവും തുടര്‍ന്ന് ബോംബേറും നടന്നിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *