ദുബായ്: ഏകദിന ബാറ്റര്‍മാരില്‍ ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മന്‍ ഗില്‍ 20 സ്ഥാനം കയറി ആറാം സ്ഥാനത്തെത്തി. 734 റേറ്റിങ് പോയിന്റുള്ള ഗില്‍ റേറ്റിങ്ങില്‍ വിരാട് കോഹ്‌ലി(727)യെ മറികടക്കുകയും ചെയ്തു. 719 പോയിന്റുമായി രോഹിത് ശര്‍മ പട്ടികയില്‍ ഒന്‍പതാമതുണ്ട്. 887 പോയിന്റുമായി പാകിസ്താന്‍ നായകന്‍ ബാബര്‍ അസമാണ് പട്ടികയില്‍ ഒന്നാമന്‍. റാസി വാന്‍ഡര്‍ ദസന്‍ (ദക്ഷിണാഫ്രിക്ക), ക്വിന്റണ്‍ ഡികോക്ക് (ദക്ഷിണാഫ്രിക്ക), ഡേവിഡ് വാര്‍ണര്‍ (ഓസ്‌ട്രേലിയ), ഇമാം ഉള്‍ ഹഖ് (പാകിസ്താന്‍) എന്നിവരാണ് രണ്ടുമുതല്‍ അഞ്ചുവരെ സ്ഥാനങ്ങളില്‍. ഓസ്‌ട്രേലിയയുടെ സ്റ്റീവന്‍ സ്മിത്ത് എട്ടാമതും ഇംഗ്ലണ്ടിന്റെ ജോണി ബെയര്‍സ്‌റ്റോ 10-ാം സ്ഥാനത്തുമുണ്ട്
റിപ്പോര്‍ട്ട്
ന

