റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തമിഴ് നടനും സംവിധായകനുമായ രാമദോസ് അന്തരിച്ചു

ചെൈന്ന: തമിഴ് നടനും സംവിധായകനുമായ ഇ. രാമദോസ് ഹൃദയാഘാതത്തെത്തുടര്‍ന്നു അന്തരിച്ചു. മകന്‍ കാളി സെല്‍വന്‍ സാമൂഹിക മാധ്യമത്തിലൂടെയാണ് മരണ വാര്‍ത്ത പുറത്തുവിട്ടത്. ഇവിടെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വിസാരൈണ, ആയിരം പൂക്കള്‍ മലരട്ടും എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ്. സംസ്‌കാരം നടത്തി. രാജ രജതം, സ്വയംവരം എന്നീ ചിത്രങ്ങളും അദ്ദേഹത്തിന്റെ സംവിധാന ജീവിതത്തില്‍ ശ്രദ്ധിക്കപ്പെട്ടതായിരുന്നു. യുദ്ധം സെയ്, കാക്കി സൈട്ട, ധര്‍മ ദുരൈ എന്നീ ചിത്രങ്ങളിലെ അഭിനയം രാമദോസിന്റെ ക്യാമറയ്ക്കു മുന്നിലെ പ്രതിഭയെ പുറത്തുകൊണ്ടുവന്നു. സംവിധായകന്‍ ഭാരതിരാജ, നിര്‍മാതാവ് ജി. ധനഞ്ജയന്‍ എന്നിവര്‍ ഉള്‍പ്പെടെ സമൂഹത്തിന്റെ നാനതുറകളില്‍പ്പെട്ടവര്‍ അദ്ദേഹത്തിന്റെ വിയോഗത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.

വിഴുപുരത്ത് ജനിച്ച അദ്ദേഹം ചെറുപ്രായത്തില്‍ തന്നെ സിനിമ മോഹവുമായി ചെന്നൈയില്‍ എത്തി. തുടക്കത്തില്‍ ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടുവെങ്കിലും പിന്നീട് സംവിധാനത്തിലേക്ക് കടക്കുകയായിരുന്നു.‘ നടന്‍ ജീവ നായകനായ വരലരു മുഖ്യം എന്ന ചിത്രത്തിലാണ് രാമദോസ് ഒടുവില്‍ അഭിനയിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *