റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: അപകടത്തില്‍പ്പെട്ടതിനു പിന്നലെ ക്രിക്കറ്റര്‍ ഋഷഭ് പന്ത് കൊള്ളയടിക്കപ്പെട്ടെന്ന് സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം. താരത്തെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനുപകരം കൈവശമുണ്ടായിരുന്ന പണം അടിച്ചുമാറ്റാനാണ് ഓടിയെത്തിയവര്‍ ശ്രമിച്ചതെന്ന് കുറിപ്പ്.പുലര്‍ച്ചെ അഞ്ചരയോടെയുണ്ടായ അപകടത്തില്‍ ശരീരമാസകലം രക്തമൊലിപ്പിച്ച് പന്ത് അപകടസ്ഥലത്ത് നില്‍ക്കുന്നതിനിടെയാണ് കൊള്ളയടിക്കല്‍ അരങ്ങേറിയതെന്നാണ് സാമൂഹികമാധ്യമങ്ങളിലെ കുറിപ്പിലുള്ളത്. സംഭവത്തിനു സാക്ഷികളായി ആദ്യം ഓടിയെത്തിയവര്‍ കാര്‍ കത്തിയമരുംമുമ്പേ വാഹനത്തില്‍ പണവും വിലപിടിപ്പുള്ള വസ്തുക്കളുമുണ്ടോയെന്നാണത്രേ തെരഞ്ഞത്. ചിലര്‍ കൈയില്‍കിട്ടിയ പണമടങ്ങിയ ബാഗുമായി കടന്നു. ചോരയൊലിപ്പിച്ച് പന്ത് റോഡില്‍ നില്‍ക്കുമ്പോഴായിരുന്നു ഇത്. അപകടത്തില്‍പ്പെട്ടയാളെ ആശുപത്രിയിലെത്തിക്കാന്‍ വാഹനം ഏര്‍പ്പാടാക്കാന്‍പോലും അവര്‍ തുനിഞ്ഞില്ല. ഒടുവില്‍ പന്ത് സ്വയം ആംബുലന്‍സ് വിളിച്ചാണ് ആശുപത്രിയിലേക്കു പോയത്- അപകടസ്ഥലത്തെത്തുന്നവരുടെ മനോനിലയെ വിമര്‍ശിച്ച് സാമൂഹിക മാധ്യമങ്ങളിലെ കുറിപ്പ് തുടരുന്നു.എന്നാല്‍ ഇക്കാര്യങ്ങളത്രയും അപകടത്തിനു സാക്ഷ്യം വഹിച്ചവരും സംഭവസ്ഥലത്തുണ്ടായിരുന്നവരും നിഷേധിച്ചതോടെ കള്ളപ്രചാരണം പൊളിയുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *