റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: ക്രിക്കറ്റ് കാണാറില്ലെന്നും അതിനാല്‍ താരത്തെ അറിയില്ലെന്നും അപകടത്തില്‍പ്പെട്ട വാഹനത്തില്‍ നിന്നു പുറത്തുകടക്കാന്‍ ഋഷഭ് പന്തിനെ സഹായിച്ച ബസ് ഡ്രൈവര്‍ സുശീല്‍ മാന്‍. വാഹനത്തിലുണ്ടായിരുന്ന പണം ആംബുലന്‍സില്‍കയറ്റുമ്പോള്‍ പന്തിനു കൈമാറിയെന്നും വെളിപ്പെടുത്തല്‍.എതിര്‍ദിശയില്‍ സഞ്ചരിക്കുന്നതിനിടെയാണ് ഹരിയാന റോഡ്വെയ്സ് ബസിന്റെ ഡ്രൈവറായ സുശീല്‍ കുമാര്‍ മാന്‍ അപകടത്തിനു സാക്ഷിയാകുന്നത്.

അപകടത്തില്‍പ്പെട്ട കാര്‍ ചീറിപ്പാഞ്ഞാണെത്തിയത്. കണ്ണടച്ചു തുറക്കുംമുമ്പേ കാര്‍ ഡിവൈഡറില്‍ ഇടിച്ചുകയറി. പെട്ടെന്ന് ബസ് നിര്‍ത്തി ഡിവൈഡറിനു സമീപത്തേക്ക് ഓടിയെത്തി. കാറിന്റെ ഡ്രൈവിങ് സീറ്റീലുണ്ടായിരുന്ന വ്യക്തി അപ്പോള്‍ വിന്‍ഡോയിലൂടെ പുറത്തേക്കു വരാനുള്ള ശ്രമത്തിലായിരുന്നു. മുഖത്തുനിന്ന് രക്തം ഒഴുകുന്നുണ്ടായിരുന്നു. സുരക്ഷിതമായി വാഹനത്തില്‍നിന്നു പുറത്തുകടക്കാന്‍ അയാളെ സഹായിച്ചു. അപ്പോഴേക്കും കാറിനു തീപിടിച്ചു. താനൊരു ക്രിക്കറ്ററാണെന്ന് അദ്ദേഹം പറഞ്ഞു. അപകടവിവരം അമ്മയെ ധരിപ്പിക്കണമെന്നു പറഞ്ഞ് മൊബൈല്‍ ഫോണ്‍ കൈമാറിയെങ്കിലും അത് സ്വിച്ച് ഓഫായ നിലയിലായിരുന്നു- മാന്‍ പറഞ്ഞു.

ക്രിക്കറ്റ് കളിയോട് അത്ര താല്‍പര്യമില്ല. കളി ടിവിയില്‍ പോലും കാണാത്തതിനാല്‍ പന്തിനെ അറിഞ്ഞതുമില്ല. പക്ഷേ, സംഭവസ്ഥലത്തേക്ക് ഓടിയെത്തിയ ബസ് യാത്രികരില്‍ ചിലര്‍ക്ക് അദ്ദേഹത്തെ അറിയാമായിരുന്നു. അപകടത്തില്‍പ്പെട്ടത് ഋഷഭ് പന്താണെന്ന് അവര്‍ പറയുന്നുമുണ്ടായിരുന്നു- മാന്‍ വ്യക്തമാക്കി.ഋഷഭിനെ പുറത്തെത്തിച്ചതിനു പിന്നാലെ വാഹനത്തിനുള്ളില്‍ മറ്റാരെങ്കിലുമുണ്ടോയെന്നു പരിശോധിച്ചു. അപ്പോഴാണ് കാറിലുണ്ടായിരുന്ന നീല ബാഗ് ശ്രദ്ധയില്‍പ്പെടുന്നത്. തുറന്നുനോക്കിയപ്പോള്‍ 7000-8000 രൂപയുണ്ടായിരുന്നു. പരുക്കേറ്റയാളെ ആംബുലന്‍സില്‍ കയറ്റിവിടുന്നതിനിടെ രൂപയടങ്ങിയ ബാഗ് കൈമാറിയതായും മാന്‍ പറഞ്ഞു. ഹരിയാന റോഡ്വെയ്സിലെ പാനിപ്പത്ത് ഡിപ്പോയിലെ ഡ്രൈവറാണ് സുശീല്‍ കുമാര്‍ മാന്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *