റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. 21/12/22 ബുധനാഴ്ചയും സ്വര്‍ണവില വര്‍ധിച്ച് കേരളത്തില്‍ പവന് 40,000 കടന്നിരുന്നു. 22/12/22 വ്യാഴാഴ്ച പവന് 120 രൂപ വര്‍ധിച്ച് 40,200 രൂപയിലെത്തി. രണ്ട് ദിവസം കൊണ്ട് സംസ്ഥാനത്ത് സ്വര്‍ണവിലയിലുണ്ടായത് 520 രൂപയുടെ വര്‍ധനവാണ്.

22/12/22 വ്യാഴാഴ്ച സ്വര്‍ണം ഗ്രാമിന് സംസ്ഥാനത്ത് 50 രൂപ വര്‍ധിച്ചു. 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് നിലവിലെ വിപണിവിലവ 5025 രൂപയാണ്. 18 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 10 രൂപ ഉയര്‍ന്ന് 22/12/22 വ്യാഴാഴ്ചയിൽ 4160 രൂപയിലേക്കെത്തി.അതേസമയം വെള്ളിവില ഉയര്‍ന്ന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 75 രൂപയും ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിക്ക് 90 രൂപയുമായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *