മനുഷ്യ മാസം ഭക്ഷിച്ചു എന്നതുൾപ്പെടെ സമ്മതിക്കണമെന്ന് പൊലീസ് പ്രതികളെ നിർബന്ധിച്ചതായി പ്രതിഭാഗം കോടതിയിൽ

എറണാകുളം:ഇലന്തൂരിലെ നരബലിക്ക് ഇരയായി കൊല്ലപ്പെട്ട പത്മയുടെ സ്വർണ്ണം കണ്ടെത്തി. ഒന്നാംപ്രതി ഷാഫി വീടിനടുത്തുള്ള സ്വകാര്യ സ്വർണ പണയ സ്ഥാപനത്തിൽ പണയം വെച്ചിരുന്ന സ്വർണമാണ് പൊലീസ് കണ്ടെടുത്തത്. നാലര പാവനോളം സ്വർണമാണ് പണയം വെച്ചത്. നരബലി കേസിലെ മൂന്ന് പ്രതികളേയും 12 ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. ഈ മാസം 24 വരെയാണ് പ്രതികളെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. എറണാകുളം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് അനുവാദം നൽകിയത്. പൊലീസ് 12 ദിവസത്തെ കസ്റ്റഡി അപേക്ഷയായിരുന്നു സമർപ്പിച്ചിരുന്നത്. ഈ ആവശ്യം പൂർണമായും അംഗീകരിക്കപ്പെടുകയായിരുന്നു.

22 പോയിന്റുകളാണ് കസ്റ്റഡി അപേക്ഷയിലുണ്ടായിരുന്നത്. നരബലിയെ കൂടാതെ പ്രതികൾക്ക് മറ്റേതെങ്കിലും ഉദ്യേശമുണ്ടായിരുന്നോ എന്ന് അന്വേഷിക്കണമെന്ന് ഉൾപ്പെടെ കസ്റ്റഡി അപേക്ഷയിലുണ്ട്. കൂടുതൽ ആൾക്കാരെപത്തനംതിട്ടയിൽ എത്തിച്ചുവെന്ന വിവരത്തിൽ അന്വേഷണം നടത്തണം.മുഹമ്മദ് ഷാഫിയുടെ ഫേസ് ബുക്ക് ഉപയോഗത്തിൽ വ്യാപകമായ അന്വേഷണം വേണം. ഫൊറൻസിക് പരിശോധയ്ക്ക് പ്രതിയുടെ സാന്നിധ്യം അനിവാര്യമെന്നും കസ്റ്റഡി അപേക്ഷയിൽ പറഞ്ഞിരുന്നു. ഈ ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടു.

പ്രതികളെ കുറ്റസമ്മതം നടത്താൻ പൊലീസ് നിർബന്ധിക്കുന്നതായി പ്രതിഭാഗം വാദിച്ചിരുന്നു. മൂന്ന് ദിവസം പ്രതികൾ പൊലീസ് കസ്റ്റഡിയിലായിരുന്നെന്ന് പ്രതികൾക്കുവേണ്ടി ഹാജരായ അഡ്വ ആളൂർ കോടതിയിൽ പറഞ്ഞു. പത്മയെ ഷാഫി കൊണ്ടുപോയതല്ല പത്മ കൂടെപ്പോയതാണെന്ന് ഉൾപ്പെടെയുള്ള വാദങ്ങളാണ് പ്രതിഭാഗം കോടതിയിൽ ഉന്നയിച്ചത്.

പ്രതികൾക്കെതിരായ ആരോപണങ്ങൾ ഗുരുതരമാണെന്നതിൽ സംശയമില്ലെന്ന് പ്രതിഭാഗം പറഞ്ഞു. മനുഷ്യ മാസം ഭക്ഷിച്ചു എന്നുൾപ്പെടെ സമ്മതിക്കണമെന്ന് പൊലീസ് പ്രതികളെ നിർബന്ധിച്ചു. ഒരു പ്രതിയെ മാപ്പുസാക്ഷിയാക്കാമെന്ന് പറഞ്ഞു. പൊലീസ് പറയുന്ന കാരണങ്ങളിൽ കസ്റ്റഡി ആവശ്യമില്ലെന്നും പ്രതിഭാഗം വാദിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →