റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഋഷഭ എത്തുന്നു നാല് ഭാഷകളിൽ

August 28, 2022 - 10:37 am

മോഹന്‍ലാലിന്റെ പാന്‍ ഇന്ത്യന്‍ ചിത്രം നാല് ഭാഷകളിലായി ഒരുങ്ങുന്നു. ഋഷഭ എന്ന പേരിലാണ് ചിത്രം ഒരുങ്ങുന്നത്.നന്ദകുമാർ സംവിധാനം ചെയ്ത ഈ ചിത്രം ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായാണ് ഒരുങ്ങുന്നത്.എ.വി.എസ് സ്റ്റുഡിയോസിന്റെ ബാനറില്‍ അഭിഷേക് വ്യാസ്, പ്രവീര്‍ സിംഗ്, ശ്യാം സുന്ദര്‍ എന്നിവര്‍ ചേര്‍ന്ന് നിർമ്മിക്കുന്ന ചിത്രം ഒരു വലിയ ക്യാന്‍വാസില്‍ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രമായിരിക്കും.

നിലവില്‍ ജീത്തു ജോസഫിന്റെ ‘റാം’ എന്ന ചിത്രമാണ് മോഹന്‍ലാലിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. ഇതിന് പിന്നാലെ മോണ്‍സ്റ്റര്‍, എലോണ്‍,അനൂപ് സത്യന്റെയും വിവേകിന്റെയും ചിത്രങ്ങള്‍,പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ, തുടങ്ങി ഒട്ടേറെ പ്രൊജക്ടുകള്‍ മോഹന്‍ലാലിന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *