റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോഴിക്കോട്: പൊക്കുന്ന് ഗുരുവായൂരപ്പൻ കോളേജിന് സമീപം താമസിക്കുന്ന തേവർകണ്ടി മീത്തൽ അജിതകുമാരിയുടെ വീട് പകടാവസ്ഥയിൽ. കനത്തമഴയിൽ വീടിന് പുറകുവശത്തെ മണ്ണ് ഇടിഞ്ഞുതാഴ്ന്ന നിലയിലാണ്. 2022 ആഗസ്റ്റ് 7 ഞായറാഴ്ച രാവിലെയാണ് സംഭവം. അടുക്കളയുടെയും ശുചിമുറിയുടെയും അടിഭാഗത്തെ മണ്ണ് ഭാഗികമായി ഇടിഞ്ഞുതാഴ്ന്ന നിലയിലാണ്.

അപകടം നടക്കുമ്പോൾ മൂന്നുപേർ വീട്ടിനുള്ളിലുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല. മഴ തുടരുകയാണെങ്കിൽ മണ്ണിടിച്ചിലിൽ വീട് പൂർണമായും നിലംപതിക്കുമെന്ന ഭീതിയിലാണ് വീട്ടുകാർ. കൽക്കെട്ട് നിർമിക്കാനുള്ള സാമ്പത്തിക സ്ഥിതി കുടുംബത്തിനില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *