ഗോവയില്‍ ഏഴ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടേക്കുമെന്ന് അഭ്യൂഹം

പനാജി: ഗോവയില്‍ ഏഴ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടേക്കുമെന്ന് അഭ്യൂഹം. ഇവര്‍ ബിജെപിയുമായി ബന്ധം പുലര്‍ത്തിയിട്ടുണ്ടെന്ന റിപോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കള്‍ ഇക്കാര്യം നിഷേധിച്ചു. പാര്‍ട്ടിയില്‍ അത്തരം പിളര്‍പ്പുകളൊന്നുമില്ലെന്ന് മുതിര്‍ന്ന നേതാവ് അമിത് പട്കറെ ഉദ്ധരിച്ച് പിടിഐ റിപോര്‍ട്ട് ചെയ്തു. ദിഗംബര്‍ കമ്മത്ത് പാര്‍ട്ടി യോഗത്തിനെത്തിയിട്ടില്ലെന്നാണ് അറിയുന്നത്. ഇദ്ദേഹം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്നു. മൈക്കള്‍ ലൊബൊയെ പ്രതിപക്ഷ നേതാവാക്കിയതില്‍ കമ്മത്തിന് വിയോജിപ്പുണ്ട്. ഡെപ്യൂട്ടി സ്പീക്കറെ തിരഞ്ഞെടുക്കാനുളള നോട്ടിഫിക്കേഷന്‍ കഴിഞ്ഞ ദിവസം സ്പീക്കര്‍ രമേശ് തവാദ്കര്‍ നിഷേധിച്ചു. 12/07/22 ചൊവ്വാഴ്ച തിരഞ്ഞെടുപ്പ് നടക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. 40 അംഗ നിയമസഭയില്‍ 25 പേര്‍ എന്‍ഡിഎയില്‍നിന്നാണ്. 11 പേരാണ് കോണ്‍ഗ്രസ്സിനുളളത്.

Share
അഭിപ്രായം എഴുതാം