റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് പരിശോധനയിൽ നിലപാട് അറിയിച്ച് ഡിജിപി

June 24, 2022 - 8:27 pm

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മെമ്മറികാർഡ് പരിശോധനയിൽ നിലപാട് അറിയിച്ച് ഡിജിപി.മെമ്മറി കാർഡ് കേന്ദ്ര ലാബിൽ അയച്ച് പരിശോധിക്കുന്നതിൽ എതിർപ്പില്ലെന്നാണ് ഡിജിപി കോടതിയിൽ അറിയിച്ചത്.കേസിൽ 28/06/22 ചൊവ്വാഴ്ച വാദം തുടരും. ദൃശ്യങ്ങൾ അടങ്ങിയ മെമ്മറികാർഡ് കേന്ദ്ര ലാബിൽ പരിശോധിക്കുന്നതിന്റെ സാധ്യത കഴിഞ്ഞതവണ ഹർജികളിൽ വാദം കേൾക്കവെ കോടതിയിൽ പ്രോസിക്യൂഷനോട് ചോദിച്ചിരുന്നു. മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂവിൽ മാറ്റം ഉണ്ടെങ്കിലും ദൃശ്യങ്ങളുടെ ഹാഷ് വാല്യൂ മാറിയിട്ടില്ലെന്ന് കോടതിയും ചൂണ്ടിക്കാട്ടിയിരുന്നു. മെമ്മറി കാർഡിൽ വീണ്ടും പരിശോധന നടത്തണമെന്ന് ആവശ്യം തുടരന്വേഷണം വൈകിപ്പിക്കാനാണെന്നാണ് ദിലീപിന്റെ വാദം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *