സർക്കാർ ജീവനക്കാർക്കും, പെൻഷൻകാർക്കുമായുള്ള ഇൻഷുറൻസ് പദ്ധതിയായ ” മെഡി സെപ്പ് ” ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും,പെൻഷൻകാർക്കും ആയുള്ള ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പ് ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ വരും. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവിറങ്ങി.ജൂലൈ മുതൽ 500 രൂപ വീതം സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽനിന്ന് പിടിക്കും. വർഷം 4800 രൂപയും 18 ശതമാനം ജിഎസ്ടി യുമാണ് ഇൻഷുറൻസ് വിഹിതം .ഇതിൽ ജി എസ് ടി സർക്കാർ നൽകും . ആശുപത്രികളെ എം പാനൽ ചെയ്യുന്ന പ്രവർത്തനങ്ങൾ ദിവസങ്ങൾക്കകം പൂർത്തിയാകുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.

സർക്കാർ ജീവനക്കാർക്കും, പെൻഷൻകാർക്കും സൗജന്യചികിത്സ ഉറപ്പാക്കുന്നതാണ് ” മെഡിസെപ് “മെഡിക്കൽ ഇൻഷുറൻസ് പദ്ധതി .വർഷം മൂന്നു ലക്ഷം രൂപയുടെ സൗജന്യ ചികിത്സ ആണ് ഇതുവഴി ലഭ്യമാകുക.സിവിൽ സർവീസ് ഉദ്യോഗസ്ഥർ ഒഴികെ എല്ലാ ജീവനക്കാർക്കും, പെൻഷൻകാർക്കും മെഡിസെപ്പ് അംഗത്വം നിർബന്ധമാണ്.സർക്കാർ ജീവനക്കാർക്ക് പങ്കാളിയെയും, മാതാപിതാക്കളെയും, 25 വയസ്സിൽ താഴെയുള്ള മക്കളെയും ആശ്രിതരായി ചേർക്കാം.പെൻഷൻകാർക്ക് പങ്കാളിയെ മാത്രമേ ഉൾപ്പെടുത്താൻ ആകൂ. നിലവിലുള്ള രോഗങ്ങൾക്ക് ഉൾപ്പെടെ ക്യാഷ്‌ലെസ്സ് ചികിത്സ നൽകും .

സർക്കാർ ജീവനക്കാർ, പാർടൈം കണ്ടിജൻറ് ജീവനക്കാർ, പാർടൈം അധ്യാപകർ, എയ്ഡഡ് സ്കൂളിലെ ഉൾപ്പെടെയുള്ള അധ്യാപക-അനധ്യാപക ജീവനക്കാർ, പെൻഷൻകാർ കുടുംബ പെൻഷൻകാർ, എന്നിവരും നിർബന്ധമായും ചേർന്നിരിക്കണം.സർക്കാർ ധനസഹായം സ്വീകരിക്കുന്ന സർവകലാശാലകളിലെയും, തദ്ദേശസ്ഥാപനങ്ങളിലേയും ജീവനക്കാർ, പെൻഷൻകാർ, കുടുംബ പെൻഷൻകാർ എന്നിവരും അംഗങ്ങളാണ്.മെഡിസെപ്പിലൂടെ ഒ പി ചികിത്സയ്ക്ക് കവറേജ് ഇല്ല.അതിനാൽ കേരള ഗവൺമെൻറ് സെർവ്വന്റ് മെഡിക്കൽ അറ്റൻഡന്റ് ചട്ടങ്ങൾക്ക് വിധേയരായ എല്ലാ സർക്കാർ ജീവനക്കാർക്കും സർക്കാർ ആശുപത്രികളിലും, ആർസിസി, ശ്രീചിത്ര , മലബാർ കാൻസർ സെൻറർ , കൊച്ചിൻ കാൻസർ സെന്റർ ഉൾപ്പെടെയുള്ള സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളിൽ ചികിത്സയ്ക്ക് നിലവിലുള്ള മെഡിക്കൽ റിഇoബേഴ്സ്മെന്റ് സമ്പ്രദായം തുടരും .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →