റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡോ. കെ വേണുഗോപാലിന്റെ ഗവേഷണ പ്രബന്ധത്തിന്‌ ലോകാരോഗ്യ സംഘടയുടെ അംഗീകാരം

June 20, 2022 - 9:24 am

ആലപ്പുഴ :കോവിഡാനന്തര രോഗങ്ങളെ സംബന്ധിച്ച ഗവേഷണ പ്രബന്ധത്തിന്‌ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. ആലപ്പുഴ ജനറലാശുപത്രി ശ്വാസകോശരോഗ വിഭാഗം മേധാവിയും ആരോഗ്യ വകുപ്പ ചീഫ് കണ്‍സള്‍ട്ടന്റുമായ ഡോ.കെ.വേണുഗോപാലിന്റെ പ്രബന്ധത്തിനാണ്‌ അംഗീകാരം ലഭിച്ചത്‌. കഴിഞ്ഞ രണ്ടുവര്‍ഷക്കാലമായി ജനറല്‍ ആശുപത്രിയില്‍ നടന്ന കോവിഡാനന്തര രോഗങ്ങളുടെ പഠന ഫലങ്ങളെ ആസ്‌പദമാക്കി “ചെസ്റ്റ്‌ ” ജേണലില്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ലേഖനത്തിനാണ്‌ അംഗീകാരം.

കോവിഡ്‌ വന്നുപോയ വ്യക്തികളില്‍ പുകവലി ഉള്‍പ്പെടയുളള അനാരോഗ്യ ജീവിതശൈലി ശ്വാസം മുട്ടല്‍ പോലെയുളള രോഗങ്ങള്‍ക്ക്‌ സാധ്യതയും ആക്കവും കൂട്ടും എന്നതാണ്‌ പ്രധാന കണ്ടെത്തല്‍. കൂടാതെ രോഗ പ്രതിരോധത്തിലെ വ്യതിയാനം ആസ്‌തമ വരാന്‍ സാധ്യതയുളളവര്‍ക്ക്‌ അതിന്‌ ആക്കം കൂട്ടുന്നതായും കണ്ടെത്തി.

പഠനത്തില്‍ ഡോ.കെ വേണുഗോപാലിനെ കൂടാതെ ഡോ.ശ്രീലത,ഡോ.രാധിന്‍ തുടങ്ങിയവരും പങ്കാളികളായിരുന്നു. ഡോ. വേണുഗാപാല്‍ 35 ഗവേഷണ പ്രബന്ധങ്ങള്‍ ദേശീയ തലത്തിലും 17 ഗവേഷണ പ്രബന്ധങ്ങള്‍ അന്തര്‍ദേശീയതലത്തിലും അവതരിപ്പിച്ചിട്ടുണ്ട്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *