വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ച​ർ​ച്ച​ക​ൾ തു​ട​ങ്ങും മു​ൻ​പേ പ്ര​തി​സ​ന്ധി​യി​ൽ

ടെ​ഹ്‌​റാ​ൻ: അ​മേ​രി​ക്ക​യും ഇ​റാ​നും ത​മ്മി​ൽ ധാ​ര​ണ​യി​ലെ​ത്തി​യ വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ച​ർ​ച്ച​ക​ൾ തു​ട​ങ്ങും മു​ൻ​പേ പ്ര​തി​സ​ന്ധി​യി​ൽ. ഇ​റാ​ൻ മു​ന്നോ​ട്ടു​വെ​ച്ച 10 ഇ​ന നി​ർ​ദേ​ശ​ങ്ങ​ളി​ൽ മൂ​ന്നെ​ണ്ണം ഇ​തി​ന​കം ലം​ഘി​ക്ക​പ്പെ​ട്ടു​വെ​ന്ന് ഇ​റാ​ൻ പാ​ർ​ല​മെ​ന്‍റ് സ്പീ​ക്ക​ർ മു​ഹ​മ്മ​ദ് ബാ​ഗ​ർ ഗാ​ലി​ബാ​ഫ് ആ​രോ​പി​ച്ചു. ഇ​റാ​ൻ വ്യോ​മാ​തി​ർ​ത്തി​ക്കു​ള്ളി​ൽ ശ​ത്രു​രാ​ജ്യ​ത്തി​ന്‍റെ ഡ്രോ​ൺ പ്ര​വേ​ശി​ച്ച​താ​യി ഗാ​ലി​ബാ​ഫ് ആ​രോ​പി​ച്ചു. ഇ​ത് വെ​ടി​നി​ർ​ത്ത​ൽ വ്യ​വ​സ്ഥ​ക​ൾ​ക്ക് വി​രു​ദ്ധ​മാ​ണ്.

ക​രാ​ർ ലെ​ബ​ന​നും ബാ​ധ​ക​മാ​ണെ​ന്ന ധാ​ര​ണ​യു​ണ്ടാ​യി​രു​ന്നു

വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ലെ​ബ​ന​നും ബാ​ധ​ക​മാ​ണെ​ന്ന ധാ​ര​ണ​യു​ണ്ടാ​യി​രു​ന്നു​വെ​ന്നും എ​ന്നാ​ൽ ഇ​സ്ര​യേ​ൽ അ​വി​ടെ ആ​ക്ര​മ​ണം തു​ട​രു​ന്ന​ത് ക​രാ​റി​ന്‍റെ ലം​ഘ​ന​മാ​ണെ​ന്നും ഇ​റാ​ൻ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.ഇ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യ​ത്തി​ൽ സ​മാ​ധാ​ന ച​ർ​ച്ച​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​ന്ന​ത് അ​പ്രാ​യോ​ഗി​ക​മാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

സ​മ്പു​ഷ്ടീ​ക​ര​ണം പൂ​ർ​ണ​മാ​യും നി​ർ​ത്ത​ണ​മെ​ന്ന​താ​ണ് അ​മേ​രി​ക്ക​യു​ടെ ആ​വ​ശ്യം.

യു​റേ​നി​യം സ​മ്പു​ഷ്ടീ​ക​രി​ക്കാ​നു​ള്ള ഇ​റാ​ന്‍റെ അ​വ​കാ​ശം 10 ഇ​ന നി​ർ​ദേ​ശ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ, യു​റേ​നി​യം സ​മ്പു​ഷ്ടീ​ക​ര​ണം പൂ​ർ​ണ​മാ​യും നി​ർ​ത്ത​ണ​മെ​ന്ന​താ​ണ് അ​മേ​രി​ക്ക​യു​ടെ ആ​വ​ശ്യം. പാ​കി​സ്ഥാ​ൻ ആ​സ്ഥാ​ന​മാ​യി ഏ​പ്രി​ൽ 11-ന് ​ച​ർ​ച്ച​ക​ൾ തു​ട​ങ്ങാ​നി​രി​ക്കെ​യാ​ണ് ഈ ​പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ. ഇ​റാ​ന്‍റെ അ​വ​കാ​ശ​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​തെ​യും ലെ​ബ​ന​നി​ലെ ആ​ക്ര​മ​ണം നി​ർ​ത്താ​തെ​യും ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ൾ കൊ​ണ്ട് കാ​ര്യ​മി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് ഇ​റാ​ന്‍റെ ഉ​ന്ന​ത നേ​തൃ​ത്വം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →