റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തുടരന്വേഷണത്തിന് കൂടുതൽ സമയം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച്

May 27, 2022 - 10:27 am

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണത്തിന് കൂടുതൽ സമയം തേടി ക്രൈംബ്രാഞ്ച് 27/05/2022 (വെള്ളിയാഴ്ച) ഹൈക്കോടതിയെ സമീപിക്കും. മൂന്ന് മാസം കൂടി സാവകാശം വേണം എന്നതാണ് ആവശ്യം. തെളിവുകൾ ശേഖരിക്കാനാണ് സമയം ആവശ്യപ്പെടുന്നതെന്നും അന്വേഷണസംഘം കോടതിയെ അറിയിക്കും.

കേസില്‍ അന്വേഷണം അട്ടിമറിക്കാനും, അവസാനിപ്പിക്കാനും ശ്രമം നടക്കുന്നതായി ആരോപിക്കുന്ന അതിജീവിത യുടെ ഹർജി പരിഗണിക്കാനിരിക്കെയാണ് ഈ നീക്കം. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് പിന്നാലെയാണ് ക്രൈംബ്രാഞ്ചിന്റെ ഈ തീരുമാനം.

അതിജീവിതയുടെ ഹർജിയിൽ സർക്കാർ വിശദീകരണം നൽകില്ല എന്നും സൂചനയുണ്ട്. കേസന്വേഷണവുമായി ബന്ധപ്പെട്ട് തന്റെ ആശങ്കകൾ അറിയിക്കാൻ അതിജീവിത മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *