കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണത്തിന് കൂടുതൽ സമയം തേടി ക്രൈംബ്രാഞ്ച് 27/05/2022 (വെള്ളിയാഴ്ച) ഹൈക്കോടതിയെ സമീപിക്കും. മൂന്ന് മാസം കൂടി സാവകാശം വേണം എന്നതാണ് ആവശ്യം. തെളിവുകൾ ശേഖരിക്കാനാണ് സമയം ആവശ്യപ്പെടുന്നതെന്നും അന്വേഷണസംഘം കോടതിയെ അറിയിക്കും.
കേസില്‍ അന്വേഷണം അട്ടിമറിക്കാനും, അവസാനിപ്പിക്കാനും ശ്രമം നടക്കുന്നതായി ആരോപിക്കുന്ന അതിജീവിത യുടെ ഹർജി പരിഗണിക്കാനിരിക്കെയാണ് ഈ നീക്കം. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് പിന്നാലെയാണ് ക്രൈംബ്രാഞ്ചിന്റെ ഈ തീരുമാനം.
അതിജീവിതയുടെ ഹർജിയിൽ സർക്കാർ വിശദീകരണം നൽകില്ല എന്നും സൂചനയുണ്ട്. കേസന്വേഷണവുമായി ബന്ധപ്പെട്ട് തന്റെ ആശങ്കകൾ അറിയിക്കാൻ അതിജീവിത മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.



