റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാസര്‍കോട് നഗരസഭയുടെ സൗജന്യ ഫുട്‌ബോള്‍ കോച്ചിംഗ് ക്യാമ്പിന് നഗരസഭാ സ്റ്റേഡിയത്തില്‍ തുടക്കമായി

May 19, 2022 - 4:22 pm

നഗരസഭയുടെ നേതൃത്വത്തില്‍ 5 മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികള്‍ക്കാണ് സൗജന്യ ഫുട്‌ബോള്‍ കോച്ചിങ് നല്‍കുന്നത്. നഗരസഭാ  ചെയര്‍മാന്‍ അഡ്വ. വി എം മുനീര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ സവിത അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ ഖാലിദ് പച്ചക്കാട്, കൗണ്‍സിലര്‍മാരായ സിദ്ദീഖ് ചക്കര, അബ്ദുല്‍ റഹ്‌മാന്‍ ചക്കര, ഉമ, ഹാരിസ് തായലങ്ങാടി, കോച്ചുമാരായ നവാസ് പള്ളിക്കാല്‍, വിനീത്, സഹീര്‍ ചൂരി, ഷുഹൈബ്, അജിത് കുമാര്‍, ഷാദാബ് ഖാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വികസന സ്ഥിരം സമിതി ചെയര്‍മാന്‍ അബ്ബാസ് ബീഗം സ്വാഗതം പറഞ്ഞു. കാസര്‍കോട് നഗരസഭാ പരിധിയിലെ 130 കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുക്കുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *