റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുംബൈ: ഓഹരിവിപണിയില്‍ നഷ്ടം തുടര്‍ക്കഥ. ആഴ്ചയിലെ രണ്ടാം വ്യാപാരദിനം ബോംബെ സെന്‍സെക്സ് 388.20 പോയിന്റ് താഴ്ന്ന് 58,576.37 പോയിന്റിലും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 144.65 പോയിന്റ് താഴ്ന്ന് 17,530.30 ഇടപാടുകള്‍ അവസാനിപ്പിച്ചു. ബ്ലൂചിപ് ഓഹരികളുടെ ദയനീയ പ്രകടനമാണ് വിപണിയുടെ തകര്‍ച്ചയ്ക്കു വഴിവച്ചത്.

ആഴ്ച്ചത്തുടക്കത്തിലും ഓഹരി വിപണി നഷ്ടക്കയത്തിലായിരുന്നു. ആഗോള വിപണികളിലെ പ്രതികൂല തരംഗത്തിനൊപ്പം ഓഹരികള്‍ വാങ്ങിക്കൂട്ടാന്‍ മെനക്കെടാതെ ഇടപാടുകാര്‍ കരുതലെടുത്തതും വിപണിയില്‍ പ്രതിഫലിച്ചു. വിപ്രോ, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, ഭാരതി എയര്‍ടെല്‍ തുടങ്ങിയവയ്ക്കു തിരിച്ചടി നേരിട്ടത് മറ്റൊരു ഇരുട്ടടിയായി.

ആക്സിസ് ബാങ്ക്, കോട്ടക് മഹീന്ദ്ര ബാങ്ക്, പവര്‍ ഗ്രിഡ്, മാരുതി സുസുകി, ഐ.സി.ഐ.സി.ഐ ബാങ്ക് തുടങ്ങിയവ കൂടുതല്‍ തകര്‍ച്ചയിലേക്കു വീഴാതെ വിപണികളെ കാത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *