പിതാവിന്റെയും പുത്രന്റെയും ചിത്രം ഒരേ ദിവസം റിലീസ്

മമ്മൂട്ടിയുടെ ഭീഷ്‌മപര്‍വ്വവും, ദുല്‍ഖര്‍ സല്‍മാന്റെ ഹേയ് സിനാമികയും മാണ് ഒരേ ദിവസം റിലീസിന് ഒരുങ്ങുന്നത്. മാര്‍ച്ച്‌ 3 നാണ് പിതാവിന്റെയും പുത്രന്റെയും ചിത്രങ്ങൾ റിലീസ് ചെയ്യുന്നത്.അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്‌മപര്‍വ്വത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം എട്ടുലക്ഷത്തിലധികം പ്രേക്ഷകരാണ് ട്രെയിലര്‍ കണ്ടത്.

15 വര്‍ഷത്തിനുശേഷം മമ്മൂട്ടിയും അമല്‍ നീരദും വീണ്ടും ഒന്നിക്കുന്ന ചിത്രത്തില്‍ നദിയ മൊയ്‌തു, സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫര്‍ഹാന്‍ ഫാസില്‍, ദിലീഷ് പോത്തന്‍, ജിനു ജോസഫ്, ലെന, സ്രിന്ധ, വീണ നന്ദകുമാര്‍, അനസൂയ ഭരദ്വാജ്, അബുസലിം, സുദേവ് നായര്‍, മാല പാര്‍വതി എന്നിവരാണ് മറ്റു താരങ്ങള്‍. അമല്‍ നീരദും ദേവത്ത് ഷാജിയും ചേര്‍ന്നാണ് രചന.

പ്രശസ്ത ഡാന്‍സ് കൊറിയോഗ്രാഫര്‍ ബൃന്ദ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹേയ് സിനാമിക. കാജല്‍ അഗര്‍വാളും അദിതി റാവുമാണ് ഈ തമിഴ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികമാര്‍. കഥ, തിരക്കഥ, സംഭാഷണം, ഗാനരചന എന്നിവ മധന്‍ കാര്‍ക്കി നിര്‍വഹിക്കുന്നു. ഗോവിന്ദ് വസന്ത് ആണ് സംഗീത സംവിധാനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →