റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സുരേന്ദർ റെഡി സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രം ഏജന്റിൽ മമ്മുട്ടിയും എത്തുന്നു.അഖില്‍ അക്കിനേനി നായകനാകുന്ന ഈ തെലുങ്ക് ചിത്രത്തിൽ മമ്മൂട്ടി അഭിനയിക്കുന്ന വാര്‍ത്ത ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

സിനിമയില്‍ വളരെ പ്രധാനമേറിയ ഒരു കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ റിലീസിനെക്കുറിച്ച്‌ പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. ‘ഏജന്റ്’ പാന്‍ ഇന്ത്യന്‍ റിലീസ് ആയിരിക്കുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ ഫെബ്രുവരി അവസാനത്തോടെ തുടങ്ങുമെന്നും ചിത്രം ഈ വര്‍ഷം അവസാനം റിലീസ് ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഹോളിവുഡ് ത്രില്ലര്‍ ബോണ്‍ സീരിസില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് കൊണ്ടാണ് സുരേന്ദര്‍ റെഡ്ഡി ഈ ചിത്രം ഒരുക്കുന്നത്.

ചിത്രത്തില്‍ ഒരു പട്ടാളക്കാരന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. ഹിപ്പോപ്പ് തമിഴയാണ് സംഗീതം നല്‍കുന്നത്. രാകുല്‍ ഹെരിയൻ ഛായാഗ്രഹണം ന നവീന്‍ നൂലി എഡിറ്റിംഗും നിർവഹിക്കുന്നു. അതേസമയം മമ്മൂട്ടിയുടെ രണ്ടാമത്തെ തെലുങ്ക് ചിത്രമാണ് ഏജന്റ്.വൈഎസ്‌ആറിന്റെ ജീവിതം ആസ്പദമാക്കിയിറങ്ങിയ യാത്രയാണ് ആദ്യ ചിത്രം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *