ജനാഭിപ്രായം തേടല്‍ അവസാനിച്ചു: ഇന്നറിയാം എഎപിയുടെ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി(എ.എ.പി)യുടെ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ഇന്നു പ്രഖ്യാപിക്കും. ഉച്ചയ്ക്ക് 12 ന് ഡല്‍ഹി മുഖ്യമന്ത്രിയും എ.എ.പി. ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാളാകും സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുക. മുഖ്യമന്ത്രി സ്ഥാനത്തേക്കു യോഗ്യരാണെന്നു കരുതുന്നവരുടെ പേരുകള്‍ നിര്‍ദേശിക്കാന്‍ പഞ്ചാബിലെ വോട്ടര്‍മാരോടു കഴിഞ്ഞ 13 ന് കെജ്രിവാള്‍ അഭ്യര്‍ഥിച്ചിരുന്നു. അതിനായി ഒരു മൊെബെല്‍ നമ്പറും നല്‍കി. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി എ.എ.പി. എം.പി: ഭഗവന്ത് മാന്റെ പേരാണു തന്റെ മനസിലുള്ളതെങ്കിലും അന്തിമതീരുമാനം പഞ്ചാബിലെ ജനങ്ങള്‍ക്കു വിട്ടുകൊടുക്കുകയാണെന്നും കെജ്രിവാള്‍ പറഞ്ഞു. പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി സിഖ് സമുദായത്തില്‍ നിന്നായിരിക്കുമെന്ന് കഴിഞ്ഞ വര്‍ഷം തന്നെ ആം ആദ്മി പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →